ദുബായിലെ ഖുറാന്‍ പാര്‍ക്ക് സെപ്റ്റംബറില്‍ തുറക്കും
ദുബായ്: വിശ്വാസികള്‍ ഏറെ നാളായി കാത്തിരിയ്ക്കുന്ന ദുബായിലെ ഖുറാന്‍ പാര്‍ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പാര്‍ക്കിലെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
64 ഹെക്ടറിലായാണ് ഖുറാന്‍ പാര്‍ക്ക് നിര്‍മ്മിയ്ക്കുന്നത്. ഖുറാനിലെ സസ്യങ്ങളേയും ജീവജാലങ്ങളേയും സംഭവങ്ങളേയും ഒക്കെ കോര്‍ത്തിണക്കിയാണ് പാര്‍ക്ക് നിര്‍മ്മിയ്ക്കുന്നത്. പാര്‍ക്കിലേയ്ക്കുള്ള പാതയുടെ നിര്‍മ്മാണവും പാര്‍ക്കിംഗ് സ്ഥലത്തിന്റെ നിര്‍മ്മാണവുമാണ് ഇപ്പോള്‍ പുരോഗമിയ്ക്കുന്നത്.

ഖുഖാനെപ്പറ്റി പൊതുജനങ്ങളെ ബോധവാന്‍മാരാക്കുകയാണ് പാര്‍ക്കിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്ന്. ഖുറാനില്‍ പറയുന്ന എല്ലാ സസ്യങ്ങളും പാര്‍ക്കിലും ഉണ്ടാകും. മാതളം, ഒലിവ്, ചോളം, വാഴപ്പഴം , ഗോതമ്പ് , ഇഞ്ചി , തണ്ണിമത്തന്‍ , പുളി എന്നിങ്ങനെ ഖുറാനില്‍ പരാമര്‍ശിയ്ക്കുന്ന സസ്യങ്ങളെല്ലാം തന്നെ പാര്‍ക്കിലും നടുന്നുണ്ട് . കുറാനില്‍ പറയുന്ന 54 സസ്യങ്ങളില്‍ 35 എണ്ണം പാര്‍ക്കില്‍ നട്ടു . 15 എണ്ണം ഗ്രീന്‍ ഹtuസുകളിലും 20 എണ്ണം പുറത്തുമാണ് പരിപാലിയക്കുന്നത് . 27 മില്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിയ്ക്കുന്നത് .












Click it and Unblock the Notifications