കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് പെണ്‍വാണിഭം; മുഖ്യ പ്രതി ദുബായില്‍ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവന്തപുരം: സിബിഐ അന്വേഷിച്ചുവരികയായിരുന്ന ദുബായ് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയെ ദുബായില്‍ വെച്ച് പിടികൂടി. തൃശൂര്‍ വലപ്പാട് സ്വദേശി കൊണ്ടിയറ വീട്ടില്‍ സുരേഷ് കെ.വി (49) ആണ് ഇന്റര്‍പോളിന്റെ പിടിയിലായത്. സിബിഐ നിര്‍ദ്ദേശപ്രകാരം ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വീട്ടുജോലിക്കെന്ന പേരില്‍ വ്യാജപാസ്‌പോര്‍ട്ടില്‍ യുവതികളെ വിദേശത്തേക്കെത്തിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസിലെ പ്രധാന പ്രതിയാണ് സുരേഷ്. കേസില്‍ 13 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

human-traffic

തൃശ്ശൂര്‍ എറിയാട് ആവണിത്തറയില്‍ മനീഷ് എ.പി. (34), തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ നഗര്‍ മെയിന്‍ സ്ട്രീറ്റില്‍ സുധര്‍മന്‍ കെ. (59), എറണാകുളം ചമ്പക്കര പായപ്പളളി വര്‍ഗീസ് റാഫേല്‍ (46), കൊണ്ടിയറ വീട്ടില്‍ സുരേഷ് കെ.വി. (49), തെക്കുംകര മഠത്തിവിളാകം വീട്ടില്‍ ലിസി സോജന്‍ (45), കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ആണ്ടുരുത്തിയില്‍ സേതുലാല്‍ (ബഷീര്‍48), തൃശ്ശൂര്‍ ചാവക്കാട് പണിക്കവീട്ടില്‍ കബീര്‍ പി.കെ. (55), തൃശ്ശൂര്‍ ചാഴൂര്‍ വലിയകത്ത് സിറാജ് (35), തിരുവനന്തപുരം വട്ടപ്പാറ ചിറ്റാഴ വിശ്വവിഹാറില്‍ അനില്‍കുമാര്‍ വി. (44), ഇടുക്കി കട്ടപ്പന 20ഏക്കര്‍ പാറയ്ക്കല്‍ വീട്ടില്‍ ബിന്ദു പി.വി. (29), കൊല്ലം പുനലൂര്‍ മണിയാര്‍ ദേശം കുഴിവിള വീട്ടില്‍ ശാന്ത (43), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ തോട്ടുങ്ങല്‍ വീട്ടില്‍ ടി.എ. റഫീഖ് (സുനില്‍43), മലപ്പുറം ചേലേമ്പ്ര മുരിയിടത്ത് വീട്ടില്‍ എം. രമേശന്‍ എന്ന ബാബു (39) എന്നിവരാണ് കേസിലെ പ്രതികള്‍.

2012 ല്‍ കഴക്കൂട്ടം സ്വദേശി യുവതി മുംബൈ വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായതോടെയാണ് ദുബായ് പെണ്‍വാണിഭത്തിന്റെ ചുരുളഴിയുന്നത്. ഒട്ടേറെ പെണ്‍കുട്ടികളെ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നെടുമ്പാശ്ശേരിവഴി വിദേശത്തേക്ക് കടത്തിവിട്ടതായി പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

English summary
Dubai Sex Trafficking Case; main accused arrested in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X