വെള്ളമടിച്ച് വാഹനം മാത്രമല്ല, കുതിര സവാരിയും നിഷിപ്തം, അറസ്റ്റ് വരെ നടക്കും... അസാധാരണ സംഭവം!

  • Posted By: Desk
Subscribe to Oneindia Malayalam

പോർക്ക് കൊണ്ടി: മദ്യപിച്ച് വാഹനം ഓടിച്ചാൽ അറസ്റ്റും ശിക്ഷയും ലഭിക്കും. നല്ല തുക പിഴ അടച്ച് രക്ഷപ്പെടുകയും ചെയ്യാം. എന്നാൽ മദ്യപിച്ച കുതിര സവാരി നടത്തിലോ. ഫ്ലോറിഡയിലാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്. മദ്യപിച്ച് കുതിര സവാരി നടത്തിയതിന് 53 വയസ്സുള്ള ഡോണയയൊണ് അറസ്റ്റ് ചെയ്തത്. നവംബർ രണ്ട് വ്യാഴളാഴ്ച പോർക്ക് കൗണ്ടിലെ ലെക്ക് ലാന്റിലാണ് സംഭവം നടന്നത്.

റോഡിലൂടെ അപകടകരമായ നിലയിൽ കുതിരപുറത്ത് സവാരി നടത്തുന്നുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡോണയെ പിടികൂടി ആൽക്കഹോൾ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം രക്തത്തിൽ ആൽക്കഹോളിന്റെ അംശം ലീഗൽ ലിമിറ്റിനേക്കാൾ രണ്ടിരട്ടി കൂടുതലാണെന്ന് കണ്ടെത്തിയതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡോണയ്ക്കും കുതിരക്കും അപകടം സംഭവിക്കാം

ഡോണയ്ക്കും കുതിരക്കും അപകടം സംഭവിക്കാം

കുതിരക്കും ഡോണയ്ക്കും ഒരുപോലെ അപകടം സംഭവിക്കാവുന്ന തരത്തിലാണ് കുതിര സവാരി നടത്തിയത്. ഇതിനാലാണ് ഡോണയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വാദം.

ഇത് ഒരു മുന്നറിയിപ്പ്

ഇത് ഒരു മുന്നറിയിപ്പ്

അനിമൽ ക്രുവൽറ്റി വകുപ്പും ഡോണയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. മദ്യപിച്ച് കുതിര സവാരി നടത്തുന്നവർക്ക് മാത്രമല്ല, വളർത്ത് മൃഗങ്ങളോടൊപ്പം മദ്യപിച്ച് സ‌ഞ്ചരിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

തിരക്കുള്ള റോഡ്

തിരക്കുള്ള റോഡ്

നവംബർ രണ്ട് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. റോഡിലൂടെ മറ്റ് വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുതിരക്കും അപകടം സംഭവിക്കാം. അതിനാലാണ് അനിമൽ ക്രുവൽറ്റി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

അസാധാരണ സംഭവം

അസാധാരണ സംഭവം

ഡോണ മദ്യപിച്ച് റോ‍ഡിലൂടെ കുതിര സവാരി നടത്തുന്നുണ്ടെന്ന് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. കുതിരസവാരി നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത് അസാദാരണ സംഭവമാണ്.

English summary
Police in Florida arrested a 53-year-old woman on Thursday afternoon for allegedly riding a horse while drunk.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്