വരുന്നു സൗര കൊടുങ്കാറ്റ്; ഭൂമി ബ്ലാക്ക് ഔട്ടിലാവും, ഇന്റര്‍നെറ്റും ജിപിഎസ്സുമൊക്കെ നിശ്ചലമാകും
ദില്ലി: സൂര്യനില്‍ അപ്രതീക്ഷിതമായ സ്‌ഫോടനങ്ങള്‍ ഇടയ്ക്കിടെ നടക്കാറുണ്ട്. അത് പലപ്പോഴും ഭൂമിയെ ബാധിക്കാറുണ്ട്. ഇപ്പോള്‍ അത്തരമൊരു പ്രതിഭാസം വീണ്ടും സൂര്യനില്‍ നിന്നുണ്ടാവുകയാണ്. അതിശക്തമായ സൗര കൊടുങ്കാറ്റ് സൗരയൂഥത്തില്‍ ഉണ്ടാവുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇത് താളം തെറ്റിക്കും.
ഭൂമിയിലെ സകല പ്രവര്‍ത്തനങ്ങളും ഇതോടെ തടസ്സപ്പെടും. ജൂലായ് പതിനഞ്ചിനും പതിനാറിനും ഇടയില്‍ സൗരയൂഥത്തില്‍ വലിയ പൊട്ടിത്തെറികളുണ്ടായിട്ടുണ്ട്. അതാണ് ഇപ്പോള്‍ ഭൂമിയിലേക്ക് പ്രകമ്പനമായി എത്തുന്നത്. അതിശക്തമായ സൗര കൊടുങ്കാറ്റാണ് വരുന്നത്.

സൂര്യന് കഴിഞ്ഞ കുറച്ച് മാസങ്ങളായി തിളച്ച് മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പല കാര്യങ്ങളും അവിടെ സംഭവിക്കുന്നത്. വലിയ വിസ്‌ഫോടനങ്ങള്‍ നേരത്തെ സൂര്യനിലുണ്ടായിരുന്നു. അന്ന് അതിനടുത്ത് ഭൂമിയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും തകര്‍ന്ന് ഇല്ലാതാകുമായിരുന്നുവെന്നും ശാസ്ത്രലോകം പറഞ്ഞിരുന്നു.

അവസാനം ഭൂമിയിലെത്തിയ സൗര കൊടുങ്കാറ്റ് വലിയ നാശഷ്ടങ്ങളുണ്ടാക്കിയിരുന്നില്ല. എന്നാല്‍ അറോറ പ്രതിഭാസത്തിന് ഇത് കാരണമായിരുന്നു. അതിവേഗം സഞ്ചരിക്കുന്ന സൂര്യനിലെ പദാര്‍ത്ഥങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലമായ മാഗ്നറ്റമോസ്പിയറില്‍ പ്രകമ്പനമുണ്ടാക്കുമ്പോള്‍ കാണപ്പെടുന്നതാണ് അറോറകള്‍.

പാമ്പിന്റെ രൂപത്തിന് സമാനമായ ഒരു ഫിലമെന്റ് സൂര്യന്റെ പ്രതലത്തില്‍ കണ്ടുവെന്നും, ഇത് ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ബഹിരാകാശ കാലാവസ്ഥ വിദഗ്ധ ഡോ തമിത സ്‌കോവ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൂര്യനില്‍ നിന്ന് കൊറോണല്‍ മാസ് ഇജക്ഷന്‍ നടക്കുന്നുണ്ട്. ഇതാണ് സൗര കൊടുങ്കാറ്റിന് കാരണമാകുന്നത്. ഒരു കൊറോണല്‍ ഹോളും ഇതിനൊപ്പമുണ്ട്.

ഇത് തമോഗര്‍ത്തം പോലുള്ളവയാണ്. അതേസമയം ജൂലായ് ഇരുപതിന് ഇവ ഭൂമിയിലെത്തുമെന്നാണ് കരുതിയിരുന്നത്. ഇന്ന് രാത്രി എത്താനും സാധ്യതയുണ്ട്. റേഡിയോ സിഗ്നലുകള്‍ അടക്കം തടസ്സപ്പെടാം. അത് മാത്രമല്ല മൊബൈല്‍, ഇന്റര്‍നെറ്റ്, ജിപിഎസ് സേവനങ്ങളും നഷ്ടപ്പെടും. ഭൂമിയോട് അഭിമുഖീകരിച്ച് നില്‍ക്കുന്ന സോളാര്‍ഡിസ്‌കിന്റെ ഭാഗത്താണ് പുതിയ സണ്‍ സ്‌പോട്ടുകള്‍ പ്രത്യക്ഷപ്പെടുക. ഈ സൗര കേന്ദ്രങ്ങള്‍ അതിശക്തമായ സൗരാഗ്നി ആളിക്കത്തിക്കാന്‍ സാധിക്കും

എക്‌സ് ക്ലാസിലുള്ള കൊടുങ്കാറ്റാണ് വരുന്നതെങ്കില്‍ ജിപിഎസ് സംവിധാനത്തെ തകരാറിലാക്കും. റേഡിയോ സിഗ്നലുകളോ, മൊബൈല്‍ നെറ്റ് വര്‍ക്കുകളോ ലഭിക്കില്ല. നേരത്തെ സൗര കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ജൂലായ് 15ന് അനുഭവപ്പെട്ടിരുന്നു. ഇതോടെ അവസാനിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ പതിയെ നീങ്ങി കൊണ്ടിരിക്കുകയാണ്. ഇത് സൂര്യനിലെ ആളിക്കത്തലില്‍ നിന്നുണ്ടായതാണ്. അതാണ് ഭൂമിയിലെത്തുന്നത്.

ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൗര കൊടുങ്കാറ്റുണ്ടാക്കുമെന്ന് നാസ പറയുന്നു. റേഡിയോ സിഗ്നലുകളും ജിപിഎസ് സിഗ്നലുകളും താളം തെറ്റുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. സൂര്യനനില്‍ നിന്ന് ഫോട്ടോണുകള്‍ പുറന്തള്ളുമ്പോള്‍ വലിയ പൊട്ടിത്തെറികളുണ്ടാവുന്നത്. അതിശക്തമായൊരു സൗര കൊടുങ്കാറ്റ് ഈ വര്‍ഷം തന്നെ മാര്‍ച്ചില്‍ നടന്നിരുന്നു. ഇത്തരം കൊടുങ്കാറ്റുകളുടെ വീര്യം ഒന്നില്‍ നിന്ന് അഞ്ചായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications