തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം: റിസോര്‍ട്ട് തകര്‍ന്നടിഞ്ഞു!! നിരവധി തുടര്‍ചലനങ്ങള്‍ !!

  • Posted By:
Subscribe to Oneindia Malayalam

അങ്കാറ: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തീരപ്രദേശമായ ബോഡ്റമ്മിലെ ടര്‍ക്കിഷ് റിസോര്‍ട്ടിന് സമീപത്താണ് അനുഭവപ്പെട്ടത്. സൗത്ത് ഈസ്റ്റ് ബോഡ്രമില്‍ പത്ത് കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച തുര്‍ക്കിയിലുണ്ടായ ഭൂചലത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും റിസോര്‍ട്ട് തകരുകയും ചെയ്തിട്ടുണ്ട്. 6.7 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

breakingnews-08-1

അവധിക്കാല ആഘോഷങ്ങള്‍ക്കിടെ ഒരാഴ്ച മുമ്പാണ് തുര്‍ക്കിയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ചിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരു ന്നു. ഗ്രീക്ക്- തുര്‍ക്കി നഗരങ്ങളിലായി 200 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ സഞ്ചാരികള്‍ ഏറെയെത്തുന്ന തീരപ്രദേശം കൂടിയാണ് ബോഡ്രം.

English summary
The magnitude 5.3 quake struck 14km southeast of Bodrum, at a depth of 10km.It comes just a month after two people were killed and hundreds injured after a powerful quake struck off the coast of Bodrum and Kos, triggering a tsunami.
Please Wait while comments are loading...