കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനില്‍ ഭൂചലനം; 250 പേർ മരിച്ചതായി റിപ്പോർട്ട്...വൻ നാശനഷ്ടം..മരണ സംഖ്യ ഉയർന്നേക്കും

Google Oneindia Malayalam News

ഇസ്ലാമാബാദ്; അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 250പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തു.

സ്ഥിരീകരിച്ച മരണങ്ങളിൽ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്. ഇവിടെ 100 പേർ കൊല്ലപ്പെട്ടതായും 250 ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ ദുരന്തനിവാരണ അതോറിറ്റി തലവൻ മുഹമ്മദ് നാസിം ഹഖാനി അറിയിച്ചു. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.

photo-2022-06-22-11-01-42-1655

ജനസാന്ദ്രതയേറിയ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെ 51 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം പാകിസ്ഥാന്റെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലുമാണ് ഭൂചലനം ഉണ്ടായത്.

updating.......

Recommended Video

cmsvideo
Dileep | സിദ്ധിഖിനെ ചോദ്യം ചെയ്ത് Crime Branch | *Kerala

English summary
Earthquake in Afghanistan; 130 people were reported dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X