കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനിലും ശക്തമായ ഭൂചലനം... ഭീതിയില്‍ ലോകം

  • By Soorya Chandran
Google Oneindia Malayalam News

ടോക്യോ: ഇന്ത്യ, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം അനുഭപ്പെട്ട ശക്തമായ ഭൂചലനത്തിന് പിറകേ ജപ്പാനിലും ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനില്‍ ഉണ്ടായത്.

ജപ്പാന്റെ വടക്ക് കിഴക്കിന്‍ തീരത്താണ് സംഭവം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. എന്നാല്‍ വില നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Japan Map

മെയ് 13 ന് പുലര്‍ച്ചെ പ്രാദേശിക സമയം രാവിലെ 1.12 നായിരുന്നു ഭൂചലനം. പസഫിക് സമുദ്രത്തിലുള്ള ഹോന്‍ഷു ദ്വീപ് ആയിരുന്നു പ്രഭവ കേന്ദ്രം. സുനാമി സാധ്യതയില്ലെന്നാണ് ജപ്പാന്‍ പറയുന്നത്. നിരന്തരം ഭൂചലനങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണ് ജപ്പാന്‍. സുനാമിയും ഇവിടെ പതിവാണ്.

എന്നാല്‍ ഭൂചലനങ്ങളേയും സുനാമിയേയും ഒക്കെ ചെറുക്കാന്‍ പാകത്തിലാണ് ഇവിടത്തെ നിര്‍മിതികള്‍ അധികവും. അതുകൊണ്ട് തന്നെ ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കാവുന്നത്രയും വില ഭൂചലനങ്ങള്‍ പോലും ജപ്പാനില്‍ അത്രയ്ക്ക് പ്രശ്‌നം സൃഷ്ടിക്കാറില്ല.

കഴിഞ്ഞ ദിവസം ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഉണ്ടായ ഭൂചലനത്തില്‍ എഴുപതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഭൂചലന ദുരന്തത്തില്‍ നിന്ന് മോചിതരാകാത്ത നേപ്പാളിന് തന്നെയാണ് ഇപ്പോഴും വലിയ നഷ്ടം സംഭവിച്ചത്.

English summary
A strong 6.8-magnitude earthquake struck off the coast of northeastern Japan this morning, the US Geological Survey said, but authorities did not issue a tsunami warning and there were no immediate reports of damage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X