Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനില്‍ ശക്തമായ ഭൂചലനം; യുഎഇയിലും പ്രകമ്പനം...

ദുബായ്: ഇറാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. യുഎഇയിലും പ്രകടമ്പനമുണ്ടായി. തെക്കന്‍ ഇറാനിലെ ബാന്തര്‍ ലെങ്കിക്കടുത്താണ് ചലനമുണ്ടായത്. റിക്ടര്‍ സ്‌കൈലില്‍ 6.0 തീവ്രത രേഖപ്പെടുത്തി. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. ചലനമുണ്ടായതായി യുഎഇയിലെ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പുലര്‍ച്ചെ 3.15നാണ് ചലനം അനുഭവപ്പെട്ടതെന്ന് യുഎഇ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

e

വലിയ ശബ്ദം കേട്ടെന്നും ആദ്യമായിട്ടാണ് ഘോരമായ ശബ്ദം കേള്‍ക്കുന്നതെന്നും ട്വിറ്ററില്‍ ഒരാള്‍ കുറിച്ചു. ഒരു മിനുട്ടോളം ചലനം അനുഭവപ്പെട്ടുവെന്നാണ് പലരും പറയുന്നത്. തുടര്‍ച്ചയായി ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ഇറാന്‍. ഇതിന്റെ അനുരണനങ്ങള്‍ ഗള്‍ഫ് മേഖലയിലും അനുഭവപ്പെടാറുണ്ട്. യുഎഇയില്‍ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ അപൂര്‍വമായിട്ടേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

അതേസമയം, ജപ്പാനില്‍ ശക്തമായ ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചു. 97 പേര്‍ക്ക് പരിക്കേറ്റു. ഫുകുഷിമ തീരത്ത് ബുധനാഴ്ച രാത്രിയോടെയാണ് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സുമാനി മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ഫുകുഷിമ, മിയാഗി പ്രിഫെക്ചര്‍ തീരങ്ങളില്‍ ആയിരുന്നു ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയത്. പ്രദേശത്തെ കെട്ടിടങ്ങള്‍ തകരുകയും റോഡുകള്‍ വിണ്ടു കീറുകയും ചെയ്തു. ടോക്കിയോയ്ക്ക് സമീപമുള്ള യോകോഹാമയില്‍ വൈദ്യുത തൂണുകള്‍ പലതും തകര്‍ന്ന് വീണു. ഫുകുഷിമയില്‍ 11 വര്‍ഷം മുമ്പ് ശക്തമായ ഭൂചലനവും സുനാമിയുമുണ്ടാകുകയും ആണവ റിയാക്ടര്‍ ചെറിയ തോതില്‍ തകരുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+