കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കേ ഇന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം

  • By Athul
Google Oneindia Malayalam News

ദില്ലി: വടക്കേ ഇന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം ഉണ്ടായി. അഫ്ഗാനിസ്ഥാനിലാണ്
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് പാക്ക് നിയന്ത്രണ കാശ്മീരിലും ദില്ലിയിലും ചലനം അനുഭവപ്പെട്ടു.

ദില്ലിയില്‍ രണ്ട് തവണ അനുഭവപ്പെട്ട ഭൂചലനം ഏകദേശം രണ്ട് മിനിറ്റോളം നീണ്ട് നിന്നു. ദില്ലിക്ക് പുറമെ ചണ്ഡിഗഢ്, ശ്രീനഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

earth quake

പാകിസതാനിലും അഫ്ഗാനിസ്ഥാനിലും ചിലര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്ഥാനിലെ പെഷവാനില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത കാലത്തായി അഫ്ഗാനിസ്ഥാനത്തില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ അനുഭവപ്പെട്ട ഭൂചനത്തില്‍ 400 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

English summary
Strong tremors were felt in parts of Delhi and National Capital Region on Saturday night after an earthquake of 6.5 magnitude on Ritcher Scale struck northeast Afghanistan near the country’s borders with Pakistan and Tajikistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X