ഐസിസ് കേന്ദ്രങ്ങളിൽ ഈജിപ്ത് ആക്രമണം: കോപ്റ്റിക് ക്രിസ്ത്യാനികളെ ആക്രമിച്ചതിനുള്ള മറുപടി!

  • Written By:
Subscribe to Oneindia Malayalam

കെയ്റോ: ഐസിസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി ഈജിപ്തിന്‍റെ പ്രതികാരം. ലിബിയയിലെ ഐസിസ് കേന്ദ്രങ്ങളിലാണ് ഈജിപ്ത് വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച ബസ് ആക്രമിച്ചത് 28 പേരെ കൊലപ്പെടുത്തിയതിന്സ പ്രതികാരമായാണ് നീക്കം. തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് സഞ്ചരിച്ച ബസ് തടഞ്ഞു നിര്‍ത്തിയ തോക്കുധാരി യാത്രക്കാരെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഈജിപ്ഷ്യന്‍ സൈനിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലിബിയയില്‍ ആറിടങ്ങളിലായി ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ലിബിയയിലെ ഐസിസ് ക്യാമ്പുകൾ ആക്രമിക്കാന്‍ താൻ ഉത്തരവിട്ടതായി ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുള്‍ ഫത്താഹ് അൽസിസി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പണം മുടക്കിയുള്ള ഭീകരവാദം ശിക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആറിടത്ത് ആക്രമണം

ആറിടത്ത് ആക്രമണം

ഈസ്റ്റേൺ ലിബിയയിലെ ദെർന ഉൾപ്പെടെ ആറിടങ്ങളില്‍ ഈജിപ്ത് സൈന്യം ഐസിസ് കേന്ദ്രങ്ങൾ ആക്രമിച്ചതായാണ് സൈനിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. മുഖംമൂടി ധരിച്ച തോക്കുധാരി കോപ്റ്റിക് ക്രിസ്ത്യാനികൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചതിന് പിന്നാലെയാണ് ഈജിപ്തിൻറെ തിരിച്ചടി. ആക്രമണത്തില്‍ 29 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്. സെൻട്രല്‍ ഈജിപ്തിലെ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് സഞ്ചരിക്കുന്നവരാണ് ആക്രമിക്കപ്പെട്ടത്.

ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം

ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം

ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ കുറ്റവാളിയെ പരിശീലിപ്പിച്ചത് ഐസിസ് ഭീകരക്യാമ്പുകളാണെന്ന് ആരോപിക്കുന്ന സൈന്യം, ഇതിനുള്ള തിരിച്ചടിയായാണ് ലിബിയയിലെ ഐസിസ് ക്യാമ്പുകൾ ആക്രമിച്ചത്.

ആക്രമണത്തിന് പിന്നിൽ

ആക്രമണത്തിന് പിന്നിൽ

മിന്യയിലെ കോപ്റ്റിക് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്‍റെ ഉത്തരനവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ ഐസിസ് ആണെന്ന് ആരോപിക്കുന്ന ഈജിപ്ത് ഭീകരര്‍ക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളെല്ലാം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രസിഡന്‍റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മിന്യയിലെ കോപ്റ്റിക് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്‍റെ ഉത്തരനവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ ഐസിസ് ആണെന്ന് ആരോപിക്കുന്ന ഈജിപ്ത് ഭീകരര്‍ക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളെല്ലാം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രസിഡന്‍റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഈജിപ്തിനെതിരെ ആയുധമെടുത്താൽ

ഈജിപ്തിനെതിരെ ആയുധമെടുത്താൽ

ഈജിപ്തിനെതിരെ ആക്രമണങ്ങൾ നടത്തുന്നതിനെ ശക്തമായി നേരിടുമെന്ന് അറിയിച്ച ഈജിപ്ഷ്യൻ സൈന്യം ജനങ്ങൾക്ക് ഭീകരവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനുള്ള ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ച് തകർക്കുക.

 ദൃശ്യങ്ങൾ പുറത്ത്

ദൃശ്യങ്ങൾ പുറത്ത്

ലിബിയിലെ ഐസിസ് കേന്ദ്രങ്ങൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഈജിപ്ഷ്യന്‍ പുറത്തുവിട്ടിട്ടുണ്ട്. സ്റ്റേറ്റ് ടെലിവിഷനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ലിബിയൻ സൈന്യത്തിൻറെ പിന്തുണ

ലിബിയൻ സൈന്യത്തിൻറെ പിന്തുണ

ഈജിപ്ഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിന് ഈസ്റ്റ് ലിബിയൻ സൈന്യത്തിന്‍റെ പിന്തുണയും ലഭിച്ചുവെന്നും അൽഖ്വയ്ദയുടെ കേന്ദ്രങ്ങളുമാണ് ആക്രമിച്ചത്.

 ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം

ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം

ആക്രമണം നടന്നതിന് ശേഷം ഈജിപ്തിലെ കോപ്റ്റിക് ക്രിസ്താനികള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ആഹ്വാനവുമായി നിരവധി വീഡിയോകള്‍ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English summary
Egypt launches air strikes on Libya terror camps after gunmen attacked bus of Coptic Christians.
Please Wait while comments are loading...