ട്രംപിന്റെ പ്രഖ്യാപനത്തെ അനുകൂലിക്കാന്‍ ഈജിപ്ത് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയതായി വെളിപ്പെടുത്തല്‍

  • Posted By:
Subscribe to Oneindia Malayalam

ന്യുയോര്‍ക്ക്: ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ ഈജിപ്ത് ഭരണകൂടം പരസ്യമായി വിമര്‍ശിക്കുമ്പോഴും അതിന് അനുകൂലമായ ജനവികാരം സൃഷ്ടിക്കാന്‍ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ഇടപെടലുകള്‍ നടത്തിയതായി വെളിപ്പെടുത്തല്‍. ന്യുയോര്‍ക്ക് ടൈംസാണ് ഈജിപ്ത് അധികൃതരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന വാര്‍ത്ത പുറത്തുവിട്ടത്. അശ്‌റഫ് അല്‍ കൊഹ്‌ലിയെന്ന ഈജിപ്തിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പ്രധാന വാര്‍ത്താ അവതാരകരെ ഫോണില്‍ വിളിച്ച്, ട്രംപിന്റെ പ്രഖ്യാപനത്തിന് അനുകൂലമായ ജനവികാരം രാജ്യത്ത് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ന്യൂയോര്‍ക്ക് ടൈംസ് ദിനപ്പത്രം വെളിപ്പെടുത്തിയത്.

അബുദാബി നറുക്കെടുപ്പില്‍ 20 കോടി സമ്മാനം; വിശ്വസിക്കാനാവാതെ ഹരികൃഷ്ണന്‍

മൂന്ന് ടി.വി അവതാരകരുമായും ഒരു സിനിമാനടിയുമായും ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗാണ് ന്യുയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. 'മറ്റ് അറബ് സഹോദരങ്ങളെ പോലെ ഈജിപ്തും ഇക്കാര്യം അപലപിക്കുമെങ്കിലും, അന്തിമമായി ഇത് യാഥാര്‍ഥ്യമാകും' എന്ന് ട്രംപിന്റെ പ്രഖ്യാപനത്തെ കുറിച്ച് ഉദ്യോഗസ്ഥന്‍ അവതാരകരോട് പറയുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഫലസ്തീനികള്‍ക്ക് സാധിക്കില്ലെന്നും ഒരു യുദ്ധം നമ്മള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. ജെറൂസലേമിന്റെ കാര്യത്തില്‍ ഇത്ര വാശി പിടിക്കേണ്ടതില്ലെന്നും ജെറൂസലേമും റാമല്ലയും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിക്കുന്നു. ട്രംപിന്റെ ജെറൂസലേം പ്രഖ്യാപനത്തിനെതിരായ പ്രതിഷേധം അപകടകരമാണെന്നും ഇതിനെതിരേ ഉയര്‍ന്നുവരുന്ന ഇന്‍തിഫാദ ഇസ്ലാമിസ്റ്റുകളെയും ഹമാസിനെയും ശക്തിപ്പെടുത്താനാണ് ഉപകരിക്കുകയെന്നും അദ്ദേഹം പറയുന്നുണ്ട്.

trump

ഈജിപ്ത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണ്‍ വിളിച്ചതായി ന്യുയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയ അവതാരകരിലൊരാളായ അസ്മി മുജാഹിദ് ഫോണ്‍ സംഭാഷണം നടത്തിയ കാര്യം ശരിയാണെന്ന് സമ്മതിച്ചതായും ന്യുയോര്‍ക്ക് ടൈംസ് അറിയിച്ചു. എന്നാല്‍ മറ്റൊരു അവതാരകനായ മുഫീദ് ഫൗസി കോഹ്‌ലിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ കാര്യം നിഷേധിച്ചു. പാര്‍ലമെന്റംഗവും അവതാരകനുമായ സഈദ് ഹസാസീനാണ് കോഹ്‌ലി വിളിച്ച മറ്റൊരാള്‍. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് ഇയാള്‍ ഒഴിഞ്ഞുമാറിയതായി ന്യുയോര്‍ക്ക് ടൈംസ് അറിയിച്ചു. സിനിമാനടിയായ യുസ്‌റയെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും പത്രം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
egypt hosts told to convince viewers over jerusalem

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്