കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ ഈജിപ്ത് പോലിസിന് കനത്ത തരിച്ചടി; 55 പോലിസുകാര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

കെയ്റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയ്ക്ക് പുറത്ത് തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 55 പോലീസുകാര്‍ കൊല്ലപ്പെട്ടു. 20 പോലിസ് ഓഫീസര്‍മാരും പുതുതായി റിക്രൂട്ട് ചെയ്ത 34 പേരും അടക്കം 55 പേരാണ് കൊല്ലപ്പെട്ടത്. കെയ്റോയില്‍ നിന്നും 135 കിലോമീറ്റര്‍ അകലെയുള്ള ഗിസയിലെ അല്‍ വഹാത് അല്‍ ബഹ്രിയയിലാണ് വെടിവെപ്പ് നടന്നത്. ഭീകരവാദികള്‍ ഒളിച്ചുതാമസിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്താന്‍ ചെന്ന പോലിസ് സംഘം അപ്രതീക്ഷിതമായി ആക്രമണത്തിനിരയാവുകയായിരുന്നു.

രാത്രിയില്‍ പോലീസിന്റെ ഗുണ്ടായിസം; വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു, മലപ്പുറത്ത് ചെയ്തത്...
സംഘം ഒളിച്ചുതാമസിക്കുന്ന കെട്ടിടത്തില്‍ ഒരു സംഘം തെരച്ചില്‍ നടത്തുന്നതിനിടയില്‍ തൊട്ടപ്പുറത്തുള്ള കെട്ടിടത്തില്‍ നിന്ന് പുറത്തു കാത്തുനില്‍ക്കുകയായിരുന്ന പോലിസ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലിസ് തെരച്ചിലിനെത്തിയ വിവരമറിഞ്ഞ് കെട്ടിടത്തില്‍ രക്ഷപ്പെട്ട് തൊട്ടടുത്ത കെട്ടിടത്തില്‍ എത്തിയ തീവ്രവാദികള്‍ പോലിസുകാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇവര്‍ സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്തിന്റെ ആഭ്യന്തര മന്ത്രാലയം റെയ്ഡിനെക്കുറിച്ച് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നില്ല. തീവ്രവാദികളില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു.

cairo

എട്ട് ഹസം തീവ്രവാദികള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒളിച്ചുകഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലിസ് ഓപ്പറേഷന്‍. കെയ്‌റോയിലും പരിസര പ്രദേശങ്ങളിലും പോലിസുകാരെയും ജഡ്ജിമാരെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടത്തുന്നവരാണ് ഹസം വിഭാഗം. ഇവര്‍ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ വകഭേദമാണെന്നാണ് പോലിസ് കരുതുന്നത്. അതിര്‍ത്തി പ്രദേശമായ സിനായ് പെനിന്‍സുലയിലുള്‍പ്പെടെ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് അടുത്തിടെയായി കൊല്ലപ്പെട്ടത്.

മെർസൽ‌ തമിഴ് സംസ്‌കാരത്തിന്റെ ഭാഷയുടെയും ആവിഷ്‌കാരം, ഡീമോണറ്റൈസ്' ചെയ്യരുത്, പിന്തുണയുമായി രാഹുല്‍മെർസൽ‌ തമിഴ് സംസ്‌കാരത്തിന്റെ ഭാഷയുടെയും ആവിഷ്‌കാരം, ഡീമോണറ്റൈസ്' ചെയ്യരുത്, പിന്തുണയുമായി രാഹുല്‍

English summary
55 Egyptian policemen killed in Cairo attack, gunfire occurred in al-Wahat al-Bahriya, The Associated Press, Islamic State, Hasm militants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X