Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്ട്രേലിയയിലും കുട്ടികളെ കൂട്ടക്കൊല ചെയ്തു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കെയിന്‍സില്‍ എട്ട് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിഞ്ച് കുഞ്ഞടക്കം എട്ട് കുട്ടികളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. 30കാരിയായ സ്ത്രീയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഒരു വീട്ടിനുള്ളിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സിഡ്‌നി കഫേ ആക്രമണത്തിന് തൊട്ട് പിന്നാലെയാണ് കെയിന്‍സ് കൂട്ടക്കൊല നടന്നത്.

കൊലപാതകത്തെ പ്രധാനമന്ത്രി ടോണി അബോട്ട് അപലപിച്ചു. കൂട്ടക്കൊലയുടെ വിവരങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട്. കെയിന്‍സിലെ മനൂരയിലാണ് കൊലപാതകം നടന്നത് . 18 മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റ സ്ത്രീയുടെ നില അതീവ ഗുരുതരമാണ്.

Crime

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട് . ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയ്ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ സംഭവത്തെപ്പറ്റി പൊലീസിന് കൂടുതല്‍ അറിയാന്‍ സാധിയ്ക്കും. സിഡ്‌നിയ്ക്ക് തൊട്ടുപിന്നാലെ കെയിന്‍സ് കൂട്ടക്കൊല കൂടി ആയതോടെ ഓസ്‌ട്രേലിയ ഞെട്ടലിലാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+