കാലിൽ സ്പര്‍ശിച്ചു.., ചാനൽ അവതാരകന്‍ ചാര്‍ളി റോസിനെതിരെ പീഡന ആരോപണവുമായി സ്ത്രീകള്‍

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൻ: പ്രമുഖ അമേരിക്കന്‍ അവതാരകന്‍ ചാര്‍ളി റോസിനെതിരെ പീഡന ആരോപണവുമായി സ്ത്രീകൾ ‍. എട്ടു സ്ത്രീകളാണു റോസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പിബിഎസ്, സിബിഎസ്, ബ്ലൂംബര്‍ഗ് എന്നീ ചാനലുകള്‍ ഇദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി. അശ്ലീല ഫോൺ വിളി, സ്ത്രീകളുടെ മുന്നിൽ നഗ്‌നമായി നടക്കുക, ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ സ്ത്രീകൾ ഉന്നയിക്കുന്നത് . വാഷിങ്ടന്‍ പോസ്റ്റാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുന്ദരിപ്പട്ടം നേടിയവര്‍ ചില്ലറക്കാരല്ല!! ലോകസുന്ദരിപട്ടം ലഭിച്ച ഇന്ത്യൻ സുന്ദരികളെ കുറിച്ച്...

പിബിഎസ്, ബ്ലൂംബര്‍ഗ് ടിവി, സിബിഎസ് തുടങ്ങിയ ചാനലുകളിലെ ജനപ്രിയ അവതാരകനാണ് 75കാരനായ ചാര്‍ളി.കൂടെ ജോലിചെയ്യുന്ന സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചാര്‍ളി റോസ് കാലുകളിലും തുടകളിലും സ്പര്‍ശിച്ചെന്നാണ് അഞ്ച് സ്ത്രീകളുടെ പരാതി. മൂന്ന് പേർ റോസിനെതിരെ പരസ്യമായാണ് പരാതി ഉയർത്തിയിരുന്നു എന്നാൽ അഞ്ചുപേര്‍ പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും വാഷിംങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. തന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച് ചാര്‍ളി പ്രസ്താവനയിറക്കി. എന്നാൽ പരാതിയ്ക്കെതിരെ ചാർളി രംഗത്തെത്തിയിട്ടുണ്ട്. പത്ര പ്രവർത്തനം ആരംഭിച്ചിട്ട് 45 വര്‍ഷം പിന്നിടുന്നു. അതിനിടെ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് നല്ല ഉപദേശം നൽകിയിട്ടുണ്ട്.

tv anchor

റോഹിങ്ക്യൻ പ്രശ്നം വഷളാക്കിയത് ബംഗ്ലാദേശ്, വിമർശനവുമായി മ്യാൻമാർ സർക്കാർ, കാരണം ഇത്...

എന്നാൽ 'തന്റെ പെരുമാറ്റത്തെക്കുറിച്ച് ഇവരില്‍ ചിലര്‍ പരാതിപ്പെട്ടിരിക്കുന്നു. മോശമായ പെരുമാറ്റരീതിയില്‍ അഗാധമായി മാപ്പു ചോദിക്കുന്നു. ചില സമയങ്ങളില്‍ ബുദ്ധിശൂന്യമായി ഇടപെട്ടതിന്റെ ഉത്തരവാദിത്തം ഞാനേല്‍ക്കുന്നു. എനിക്കു തെറ്റുപറ്റിയതായി തിരിച്ചറിയുന്നു' ചാര്‍ളി പ്രസ്താവിച്ചു. മണിക്കൂറുകള്‍ക്കകം ചാനലുകള്‍ 'ചാര്‍ളി റോസ്' ഷോ സസ്‌പെന്‍ഡ് ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Eight women have told The Washington Post that longtime television host Charlie Rose made unwanted sexual advances toward them, including lewd phone calls, walking around naked in their presence, or groping their breasts, buttocks or genital areas.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്