Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം, വാങ്ങിയത് 44 ബില്യണ്‍ ഡോളറിന്, 100 ശതമാനം ഓഹരികളും കൈവശം

വാഷിംഗ്ടണ്‍: വില പറഞ്ഞതില്‍ ചെറിയൊരു മാറ്റം മാത്രം, ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. അടിമുടി മാറ്റങ്ങള്‍ ഒരുങ്ങുമെന്ന് നേരത്തെ തന്നെ മസ്‌ക് പ്രഖ്യാപിച്ചതാണ്. വലിയ മാറ്റത്തിന് വരും ദിവസങ്ങളില്‍ ട്വിറ്റര്‍ സാക്ഷ്യം വഹിക്കുമെന്നാണ് സൂചന. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. അതായത് ഒരു ഷെയറിന് 54.20 ഡോളര്‍ വരും. അതായത് ഈ തുക നേരിട്ട് പണമായി നല്‍കിയതാണ്. നൂറ് ശതമാനം ഓഹരികളും മസ്‌ക് ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ മസ്‌കിന്റെ ഓഫര്‍ സ്വീകരിക്കാന്‍ മടിച്ച് നിന്നിരുന്ന ട്വിറ്റര്‍ മാനേജ്‌മെന്റ് ഒടുവില്‍ അദ്ദേഹത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. പലവിധത്തില്‍ മസ്‌കിനെ തടയാനും അധികൃതര്‍ ശ്രമിച്ചിരുന്നു.

1

ട്വിറ്ററിലെ തന്നെ മറ്റ് ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ ഓഹരികള്‍ വിലകുറച്ച് നല്‍കി മസ്‌കിന്റെ സ്വാധീനം ഇല്ലാതാക്കാനായിരുന്നു ശ്രമം. എന്നാല്‍ എല്ലാത്തിനെയും മറികടന്നാണ് മസ്‌ക് ഇപ്പോള്‍ ട്വിറ്ററിന്റെ തലപ്പത്തെത്തിയത്. 43 ബില്യണ്‍ ഡോളര്‍ റൊക്കം പണമായി നല്‍കാമെന്ന മസ്‌കിന്റെ വാഗ്ദാനം ട്വിറ്റര്‍ അധികൃതര്‍ക്ക് തള്ളിക്കളയാന്‍ സാധിക്കാത്തതായിരുന്നു. ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനല്‍ ഓഫര്‍ എന്നാണ് മസ്‌ക് പറഞ്ഞിരുന്നത്. ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടിയ ശേഷമായിരുന്നു ട്വിറ്റര്‍ മസ്‌കിന് കൈമാറിയത്. മസ്‌ക് നേരത്തെ മറ്റ് ഓഹരി ഉടമകളുമായി സംസാരിക്കുക അടക്കം ചെയ്തിരുന്നു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ധനികനാണ് മസ്‌ക്.

മസ്‌കിന്റെ സാമ്പത്തിക ശേഷി കൂടി കണക്കിലെടുത്താണ് മറ്റാരുടെയും സഹായമില്ലാതെ തന്നെ ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനം എടുത്തത്. അതേസമയം ടെസ്ലയ്‌ക്കോ സ്‌പേസ് എക്‌സിനോ ഈ ഡീലില്‍ യാതൊരു പങ്കുമില്ല. നേരത്തെ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയര്‍ന്നു. 51.5 ഡോളറിലാണ് ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ട്വിറ്റര്‍ ഓഹരികളുടെ വിപണനം. അതേസമയം ട്വിറ്റിന് വലിയ സാധ്യതകളുണ്ടെന്നായിരുന്നു നേരത്തെ മസ്‌ക് പറഞ്ഞിരുന്നത്. നേരത്തെ 9.2 ശതമാനം ഓഹരികള്‍ ട്വിറ്റര്‍ ഈ മാസം വാങ്ങിയിരുന്നു. കമ്പനിയിലെ രണ്ടാമത്തെ വലിയ ഓഹരി ഉടമയായും മസ്‌ക് മാറിയിരുന്നു.

ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ നേരത്തെ മസ്‌കിനെ ട്വിറ്റര്‍ ബോര്‍ഡിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ താനില്ലെന്നായിരുന്നു മസ്‌കിന്റെ മറുപടി. ഇതിന് ശേഷം വലിയ ഏറ്റുമുട്ടല്‍ തന്നെ ട്വിറ്ററും മസ്‌കും തമ്മിലുണ്ടായിരുന്നു. ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം. മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങുന്ന കാര്യം പോലും മസ്‌ക് ചിന്തിച്ചിരുന്നു. പലരും അദ്ദേഹത്തോട് ട്വിറ്റര്‍ വാങ്ങാനായിരുന്നു നിര്‍ദേശം. മസ്‌കിന്റെ ഉടമസ്ഥതയില്‍ വലിയ മാറ്റങ്ങള്‍ തന്നെ ട്വിറ്ററില്‍ വരുമെന്നാണ് സൂചന. ട്വിറ്റര്‍ പലരുടെയും ശബ്ദം ഇല്ലാതാക്കുന്നവരാണ് മസ്‌ക് ആരോപിച്ചിരുന്നു. കൊറോണവൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വീറ്റ് ചെയ്തതിലൂടെ ട്വിറ്റര്‍ മാനദണ്ഡങ്ങള്‍ മസ്‌ക് ലംഘിച്ചെന്ന് കമ്പനി കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+