
റാപ്പര്‍ കാന്യെ വെസ്റ്റിനെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി ഇലോണ്‍ മസ്‌ക്; കാരണം ഇങ്ങനെ
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് റാപ്പര്‍ കാന്യെ വെസ്റ്റിനെ വീണ്ടും പുറത്താക്കി ഇലോണ്‍ മസ്‌ക്. രണ്ട് മാസം മുമ്പാണ് വെസ്റ്റിനെ ട്വിറ്ററില്‍ നിന്ന് പുറത്താക്കിയത്. ഹാക്കന്‍ക്രൂസിന്റെ ചിത്രം പങ്കുവെച്ചതിനാണ് വെസ്റ്റിനെ വീണ്ടും പുറത്താക്കിയിരിക്കുന്നത്. മസ്‌ക് വെസ്റ്റിനെ പുറത്താക്കിയ കാര്യം സ്ഥിരീകരിച്ചു.
അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചിഹ്നം പങ്കുവെച്ചതിനാണ് ഈ സസ്‌പെന്‍ഷന്‍. ട്വിറ്ററിന്റെ നിയമങ്ങള്‍ വെസ്റ്റ് ലംഘിച്ചുവെന്ന് മസ്‌ക് പറഞ്ഞു. അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുമെന്നും മസ്‌ക് വ്യക്തമാക്കി. നേരത്തെ തന്നെ വെസ്റ്റിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമായിരുന്നു.
നിലവിലെ ലൈംഗിക പീഡന പരാതി വെസ്റ്റ് നേരിടുന്നുണ്ട്. ജൂത വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ നേരിടുന്നുണ്ട്. മസ്‌ക് ഫിക്‌സ് കാന്യെ പ്ലീസ് എന്ന് ഒരു യൂസര്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ശ്രമിച്ചെന്നും, എന്നാല്‍ ട്വിറ്ററിന്റെ നിയമങ്ങള്‍ വീണ്ടും ലംഘിച്ചിരിക്കുകയാണ് കാന്യെ വെസ്റ്റെന്നും, അതിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും മസ്‌ക് കുറ്റപ്പെടുത്തി.
പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി
അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുമെന്നും മസ്‌ക് പറഞ്ഞു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം മസ്‌കിനെ പരിഹസിച്ച് വെസ്റ്റ് ഇതിനിടെ ട്വീറ്റും ചെയ്തു.
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
മസ്‌കിനെ ബോഡി ഷെയിം ചെയ്ത് കൊണ്ടുള്ള ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇതില്‍ പ്രശ്‌നമില്ലെന്ന കമന്റ് മാത്രമാണ് മസ്‌ക് നടത്തിയത്. എന്നാല്‍ എന്നെ പരിഹസിച്ച് കൊണ്ടുള്ള ഈ ചിത്രം പങ്കുവെച്ചത് കൊണ്ടല്ല കാന്യെ വെസ്റ്റിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് മസ്‌ക് വ്യക്തമാക്കി. അദ്ദേഹം ട്വിറ്ററിന്റെ നിയമം ലംഘിച്ചത് കൊണ്ടാണ്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ ഇവിടെ പ്രോത്സാഹിപ്പിക്കില്ല.
അത്തരം ട്വീറ്റുകള്‍ വന്നത് കൊണ്ടാണ് അദ്ദേഹത്തെ ട്വിറ്ററില്‍ നിന്ന് പുറത്താക്കിയതെന്നും മസ്‌ക് പറഞ്ഞു. ഇത് തന്റെ അവസാനത്തെ ട്വീറ്റായി ഓര്‍ക്കണമെന്നായിരുന്നു വെസ്റ്റ് ട്വീറ്റ് ചെയ്തത്. മസ്‌കിന്റെ ഷര്‍ട്ടില്ലാത്ത ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ
അതേസമയം വെസ്റ്റിന്റെ പല പരാമര്‍ശങ്ങളും നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെ അദ്ദേഹം പുകഴ്ത്തിയിരുന്നു. ജൂത വിരുദ്ധ പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ട്വിറ്ററില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു.
ഹിറ്റ്‌ലറെ കുറിച്ച് നല്ലത് പറയാന്‍ എനിക്കുണ്ട്. ഹൈവേകള്‍ കണ്ടുപിടിച്ചത് ഹിറ്റ്‌ലറാണ്. മൈക്രോഫോണ്‍ കണ്ടെത്തിയതും ഹിറ്റ്‌ലറാണ്. പലര്‍ക്കും ഹിറ്റ്‌ലര്‍ നല്ല മനുഷ്യനാണെന്ന് പറയാന്‍ മടിയാണ്. എല്ലാവര്‍ക്കും ഗുണങ്ങളുണ്ട്. ഹിറ്റ്‌ലറും അത്തരം ഗുണങ്ങള്‍ ഉള്ളയാളാണ്. എനിക്ക് ജൂതരെ ഇഷ്ടമാണ്. അതുപോലെ നാസികളെയും ഇഷ്ടമാണെന്നും വെസ്റ്റ് പറഞ്ഞു.