കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌കിന് കുരുക്ക്, യുഎസ്സില്‍ വിചാരണ നേരിടണം, ട്വീറ്റ് പുലിവാലായി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് പുതിയ കുരുക്ക്. അദ്ദേഹത്തിനെതിരെ യുഎസ്സില്‍ പുതിയ കേസ് വന്നിരിക്കുകയാണ്. ഓഹരി വിപണികളില്‍ കൃത്രിമം നടത്തിയ കേസാണ് അദ്ദേഹം നേരിടുന്നത്. 2018ല്‍ മസ്‌ക് നടത്തിയ ഒരു ട്വീറ്റാണ് ഈ പ്രശ്‌നത്തിനെല്ലാം കാരണമായത്.

അതിലൂടെ ഓഹരി വിപണിയില്‍ ക്രമക്കേടുകള്‍ നടത്താന്‍ മസ്‌ക് ശ്രമിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മസ്‌ക് ഈ കേസ് കാലിഫോര്‍ണിയക്ക് പുറത്തേക്ക് മാറ്റണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫെഡറല്‍ ജഡ്ജ് ഈ അപേക്ഷ തള്ളി.

1

ഇതോടെ മസ്‌ക് കുരുക്കിലായിരിക്കുകയാണ്. അദ്ദേഹം നടത്തിയ ട്വീറ്റ് നേരത്തെ യുഎസ്സില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍ഭാഗ്യത്തിന്റെ വരവില്‍ യുവതിയുടെ ബോധം പോയി, ഫോണ്‍ എടുത്തില്ല, ബംപറില്‍ കിട്ടിയത് കോടികള്‍

ടെസ്ലയുടെ ഓഹരികള്‍ 420 ഡോളറായി ഉയര്‍ത്തുന്നതിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കിയെന്നാണ് മസ്‌ക് ട്വീറ്റില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ടെസ്ലയുടെ ഓഹരികളുടെ മൂല്യം ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഓഹരി ഉടമകള്‍ മസ്‌കിനെതിരെ കേസ് കൊടുത്തിരുന്നു. മസ്‌ക് കാരണം കോടികളുടെ നഷ്ടമുണ്ടായി എന്നായിരുന്നു ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നത്.

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം

മസ്‌കിന്റെ ട്വീറ്റിനെ തുടര്‍ന്ന് ടെസ്ലയുടെ ഓഹരികളെല്ലാം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ആഴ്ച്ചകളോളം ടെസ്ലയുടെ ഓഹരികള്‍ നിന്നിരുന്നത്.

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിഷയത്തില്‍ ഇടപെടുകയും, മസ്‌കിനോട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്തുപോകാനും ആവശ്യപ്പെട്ടിരുന്നു. 20 മില്യണ്‍ പിഴയടയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.

ബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷബാബ വംഗയ്ക്ക് തുല്യമെത്തി പ്രവചനം; റഷ്യയില്‍ നിന്ന് അത് പ്രതീക്ഷിക്കാം, യുക്രൈനില്‍ ശുഭപ്രതീക്ഷ

അതേസമയം മസ്‌കിന്റെ ട്വീറ്റുകള്‍ വ്യാജമാണെന്ന് ജഡ്ജ് എഡ്വാര്‍ഡ് ചെന്നിന് ബോധ്യപ്പെട്ടിട്ടുണ്ട്. ട്വിറ്റ് അശ്രദ്ധയെ തുടര്‍ന്നുണ്ടായ അപകടം പിടിച്ച കാര്യമാണെന്ന് കോടതി വിശ്വസിക്കുന്നുണ്ട്. നിലവില്‍ ടെസ്ലയുടെ ഓഹരികളുടെ മൂല്യം, ആ ട്വീറ്റ് ചെയ്യുന്ന സമയത്തേക്കാള്‍ ആറ് മടങ്ങ് കൂടുതലാണ്.

എന്നാല്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷം ടെസ്ലയുടെ ഓഹരികള്‍ സര്‍വകാല തകര്‍ച്ചയിലാണ്. നിലവില്‍ 120 ഡോളറാണ് ഓഹരി വില. ഓഹരി മൂല്യം പകുതിയോളമാണ് നഷ്ടമായത്. കമ്പനിക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള തുക നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. കോടതിയില്‍ മസ്‌ക് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് സൂചന.

English summary
elon musk will face trial in america over his 2018 tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X