
കൊവിഡിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി എമിറേറ്റ്സ്: ജീവൻരക്ഷാ ഉൽപന്നങ്ങൾ സൗജന്യമായി
ദുബായ്: കൊവിഡ് പ്രതിസന്ധിയ്ക്കിടെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ദുബായുടെ ഔദ്യോഗിക എയർലൈൻസ് എമിറേറ്റ്സ്. രാജ്യത്തെ സന്നദ്ധ സംഘടനകൾ നൽകുന്ന സഹായങ്ങളാണ് എമിറേറ്റ്സ് ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് എത്തിക്കുക.
കൊറോണ വൈറസിന്റെ രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യം ഉടലെടുത്തതോടെയാണ് എമിറേറ്റ്‌സ് എയർലൈൻസ് പുതിയ ദൌത്യത്തിനിറങ്ങിയിട്ടുള്ളത്.
കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിൻ ഇന്നെത്തും; സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്ക് മുൻഗണന
കാരുണ്യത്തിന്റെ ആകാശപാത' തുറന്നുവെന്നാണ് എമിറേറ്റ്‌സ് അധികൃതർ നൽകിയ അറിയിപ്പ്. ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റിയുമായി സഹകരിച്ച് ലോകാരോഗ്യ സംഘടന ലഭ്യമാക്കുന്ന സഹായമാണ് ഞായറാഴ്ച രാവിലെ ദുബായിൽ നിന്ന് ഇന്ത്യയിലെത്തിയത്. ഈ വിഭാഗത്തിലുള്ള ആദ്യ വിമാനമാണ് ഇതോടെ ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയ്ക്കാവശ്യമായ 12 ടൺ മെഡിക്കൽ ഉപകരണങ്ങൾ ദില്ലിയിൽ എത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി പുറപ്പെടും. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ചകളിൽ എമിറേറ്റ്‌സ് സ്‌കൈ കാർഗോയും ഇന്ത്യയ്ക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ രാജ്യത്തേക്ക് അയച്ചിരുന്നു.
Recommended Video
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രോഗബാധിതർക്ക് പരമാവധി സഹായം എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് എമിറേറ്റ്‌സ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്‌മദ് ബിൻ സഈദ് ആൽമക്തൂമിന്റെ പ്രതികരണം. ലോകത്ത് ദുരിതമനുഭവിക്കുന്ന സമൂഹത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ സിറ്റി സ്ഥാപിച്ചതെന്നും കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഐഎച്ച്‌സിയിൽനിന്ന് 1292 ലോഡ് സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം