ആദ്യം ഗർഭിണിയായ കാമുകിയെ, ഇപ്പോൾ പൊലീസുകാരിയെയും കൊന്നു, യുവാവിനായി തെരച്ചിൽ ശക്തം

  • Posted By: Deepa
Subscribe to Oneindia Malayalam

ഒര്‍ലന്‍ഡോ: അമേരിക്കയിലെ ഒര്‍ലഡോയില്‍ അക്രമി പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച് കൊന്നു. മുന്‍ കാമുകിയെ വെടിവെച്ച് കൊന്ന മാര്‍ക്കെയ്ത്ത് ലോര്‍ഡ് ആണ് പൊലീസ് ഉദ്യോഗസ്ഥയെയും കൊന്നത്. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് അമേരിക്കന്‍ പൊലീല് 60,000 ഡോളര്‍ പ്രഖ്യാപിച്ചു.

41 വയസ്സുള്ള മാര്‍ക്കെയ്ത്ത് ലോര്‍ഡ് ആണ് പൊലീസ് ഉദ്യോഗസ്ഥയെ കൊന്നത്. ഡിസംബറിലാണ് ഇയാള്‍ ഗര്‍ഭിണിയായ മുന്‍ കാമുകിയെ വെടിവെച്ച് കൊന്നത്. ഒര്‍ലഡോയിലൂടെ ഒരു വാനില്‍ ഇയാള്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന വനിതാപൊലീസ് ഉദ്യോഗസ്ഥ ക്ലേറ്റണെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇയാള്‍ കൊന്നത്.

Markeith Loyd

ക്ലേറ്റന്‌റെ കൊലപാതകിയെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒര്‍ലഡോ പൊലീസിലെ മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ക്ലേറ്ണ്‍. ഇവരോടുള്ള ആദര സൂചകമായി പ്രദേശത്തെ സര്‍്ക്കാര്‍ ഓഫീസുകളില്‍ അഅമേരിക്കന്‍ പതാക താഴ്ത്തിക്കെട്ടി.

Debra Clayton

വാര്‍ത്താചാനലുകളിലും, സോഷ്യല്‍ മീഡിയ സെറ്റുകളിലും അക്രമിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇയാള്‍ സ്വതന്ത്രനായി നടക്കുന്നത് മനുഷ്യ ജീവന് ആപത്താണെന്ന് പൊലീസ് വ്യക്തമാക്കി.

English summary
The manhunt itself has led to the death of a sheriff's deputy in a traffic accident and the injury of another officer.
Please Wait while comments are loading...