യൂറോപ്പിന്റെ എയോലസ് ഉപഗ്രഹം ഭൂമിയിലേക്ക്, ഭയപ്പെടേണ്ട സാഹചര്യം? കൂട്ടിയിടിക്കുമോ?
ലണ്ടന്‍: ഭൂമിക്ക് ഛിന്നഗ്രഹങ്ങളില്‍ നിന്നെല്ലാം നിരന്തരം ഭീഷണികള്‍ വരാറുണ്ട്. എന്നാല്‍ പുതിയൊരു വെല്ലുവിളി ഭൂമിയെ തേടി വന്ന് കൊണ്ടിരിക്കുകയാണ്. യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഉപഗ്രഹമായ എയോലസാണ് ഭൂമിയില്‍ ഇടിച്ചിറങ്ങാനായി എത്തുന്നത്. ഈ സ്‌പേസ്‌ക്രാഫ്റ്റ് മിഷന്‍ അവസാനിച്ചത് കൊണ്ടാണ് ഇവ മടങ്ങിയെത്തുന്നത്.
ഭൂമിയുടെ പ്രതലത്തില്‍ എത്തിയ ഈ ഉപഗ്രഹം സമുദ്രത്തില്‍ വീഴുകയോ, അന്തരീക്ഷത്തില്‍ തന്നെ കത്തിച്ചാമ്പലാവുകയോ ചെയ്യുമെന്നാണ് വിവിധ ബഹിരാകാശ ഏജന്‍സികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതിന്റെ നിയന്ത്രം വിട്ട് അപകടമുണ്ടാവുമോ എന്ന ആശങ്ക പങ്കുവെക്കുന്നതും നിരവധിയുണ്ട്. എയോലസ് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെ നിയന്ത്രിത പുനപ്രവേശത്തിനായി ഒരിക്കലും രൂപകല്‍പ്പന ചെയ്തിട്ടില്ലാത്ത ഉപഗ്രഹങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഈ ദൗത്യം വഴിയൊരുക്കും.

ജൂണ്‍ 19 മുതല്‍ എയോലസ് പ്രവര്‍ത്തന മേഖലാ ഉയരമായ 320 കിലോമീറ്ററില്‍ നിന്ന് ഭൂമിയിലേക്ക് പതിച്ച് കൊണ്ടിരിക്കുകയാണ്. യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സി എയോലസിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ട്. അഞ്ച് വര്‍ഷമായിരുന്നു ഇതിന്റെ ദൗത്യ കാലാവധി. ഇത് പൂര്‍ത്തിയാക്കിയാണ് ഉപഗ്രഹം തിരിച്ചുവരുന്നത്. പഴയ മോഡല്‍ ഉപഗ്രഹമായത് കൊണ്ട് സാധാരണ രീതിയിലാണ് ഇത് ഭൂമിയിലേക്ക് തിരിച്ചുവരുന്നത്. അതുകൊണ്ട് നിയന്ത്രണവിധേയമാക്കുകയാണ് ലക്ഷ്യം.ഇവയെ നിയന്ത്രിതമായ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനായി ചില പ്ലാനുകള്‍ ഇഎസ്എ തയ്യാറാക്കിയിട്ടുണ്ട്.
ഭൂമിയുടെ പ്രതലപത്തിലേക്ക് ഇവ എത്തുന്ന നടപടിക്രമങ്ങളെ നാല് ഘട്ടങ്ങളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരമൊരു ഇഎസ്എ ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ എയോലസ് 280 മുതല്‍ 250 കിലോമീറ്റര്‍ താഴ്ച്ചയിലേക്ക് കൊണ്ടുവരും. അതിന് ശേഷം ഉപഗ്രഹത്തിന്റെ പെരുമാറ്റം ഏത് രീതിയിലാണെന്ന് മനസ്സിലാക്കും. പ്രശ്‌നങ്ങളൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ ഘട്ടം. രണ്ടാം ഘട്ടത്തില്‍ അഞ്ച് ദിവസം വരെ നീളുന്ന ദൗത്യമാണ് ഉണ്ടാവുക. എയോലസ് പെരിഗ്രീ താഴ്ത്തി കൊണ്ടുവരാനുള്ള ശ്രമമാണ്. 120 കിലോമീറ്ററിലക്ക് ഇത് താഴ്ത്തും.
പ്ലാന്‍ അനുസരിച്ച് എല്ലാം നടക്കുകയാണെങ്കില്‍ അറ്റാലന്റിക് സമുദ്രത്തിന്റെ വിദൂര ഭാഗത്ത് ഇവ പതിക്കാനാണ് സാധ്യത. യാതൊരു ഭീഷണിയും ഉണ്ടാവില്ല. അവസാന പുനപ്രവേശന ഘട്ടത്തില്‍ അറ്റ്‌ലാന്റിക് സമുദ്രം ഉപഗ്രഹത്തിന്റെ മികച്ച ദൃശ്യം നല്‍കും. ഉപഗ്രഹങ്ങള്‍ വീണ്ടും പ്രവേശിക്കുന്നതിലൂടെയുള്ള പൊതു അപകടസാധ്യത വളരെ കുറവാണെന്നും, ഈ ശ്രമം അപകടസാധ്യത 42 മടങ്ങ് കുറയ്ക്കുമെന്ന് യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സി അവകാശപ്പെടുന്നു. ഗ്രീക്ക് പുരാണത്തിലെ കാറ്റിന്റെ സൂക്ഷിപ്പുകാരന്റെ പേരിലാണ് എയോലസ് എന്ന ഈ ഉപഗ്രഹത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള കാറ്റിന്റെ വേഗതയും ദിശകളും നേരിട്ട് അളക്കുന്ന ആദ്യത്തെ ഉപഗ്രഹമാണിത്.












Click it and Unblock the Notifications