കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി-യൂറോപ്പ് അഭയാര്‍ഥി ധാരണ; ദീര്‍ഘ വീക്ഷണമില്ലാത്തതെന്ന് യുഎന്‍

Google Oneindia Malayalam News

ബ്രസല്‍സ്: തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും അഭയാര്‍ഥി പ്രശ്‌നത്തില്‍ ഉണ്ടാക്കിയ ധാരണ മനുഷ്യത്വ രഹിതവും ദീര്‍ഘ വീക്ഷണമില്ലാത്തതുമാണെന്ന് ആക്ഷേപം. ഐക്യ രാഷ്ട്രസഭയും ആംനസ്റ്റി ഇന്റര്‍നാഷണലുമാണ് മനുഷ്യത്വ രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയത്.

ചൊവ്വാഴ്ച ഡൊണാള്‍ഡ് ടസ്‌കും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലും 12 മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തുര്‍ക്കിയുമായുണ്ടാക്കിയ ധാരണ പുറത്തു വിട്ടത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിന്റെ നേതൃത്വത്തിലാണ് തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലൂവുമായി ബ്രസല്‍സില്‍ നടന്ന ഇയു ഉച്ചകോടിയില്‍ ചര്‍ച്ച നടന്നത്.

Turkey Refugee

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അഭയാര്‍ഥികള്‍ക്ക് ക്വോട്ടാ സംവിധാനം ഉണ്ടാക്കി. ഓരോ രാജ്യവും അനുവദിക്കപെട്ട ക്വോട്ടയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാതെ അതിര്‍ത്തി അടച്ചു പൂട്ടി. ഇതോടെ ഗ്രീസ് സ്‌ളോവേനിയ എന്നിവ പ്രതിസന്ധിയിലായി. ഒരു സിറിയന്‍ അഭയാര്‍ഥി തുര്‍ക്കിയിലെത്തിയാല്‍ നിലവിലുള്ള ഒരു അഭയാര്‍ഥിക്ക് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം നല്‍കുമെന്നാണ് പുതിയ ധാരണ.

ഈ ധാരണപ്രകാരം അനധികൃതമായി എത്തിയവരെ ക്യൂവിന്റെ അവസാനത്തേകയക്കും. ഫലത്തില്‍ അഭയാര്‍ഥികള്‍ക്കായിരിക്കില്ല, തുര്‍ക്കിയിലുള്ളവര്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യ രാഷ്ട്രസഭ പറയുന്നു.

English summary
The United Nations has voiced grave concerns about plans for “blanket returns” of refugees to Turkey as part of a radical deal aimed at saving the European Union’s commitment to open borders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X