Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നു തവണ ബഹിരാകാശത്ത്, രണ്ടുവട്ടം ചന്ദ്രനെയും തൊട്ടു, ഓര്‍മയായത് ഇതിഹാസം...

അവസാനമായി ചന്ദ്രനില്‍ കാലുകുത്തിയ യുജെന്‍സ സെര്‍നന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു

ന്യൂയോര്‍ക്ക്: അവസാനമായി ചന്ദ്രനില്‍ കാലുകുത്തിയ അമേരിക്കന്‍ ബഹിരാകാശയാത്രികന്‍ യുജെന്‍ സെര്‍നന്‍ (ജീന്‍ സെര്‍നന്‍) അന്തരിച്ചു. 82കാരനായ സെര്‍നന്റെ മരണവാര്‍ത്ത നാസയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബഹിരാകാശ പദ്ധതിയില്‍ ചേരുന്നതിന് മുമ്പ് നേവി ഉദ്യോഗസ്ഥനായിരുന്നു സെര്‍നന്‍. മൂന്നു തവണ അദ്ദേഹം ബഹിരാകാശത്തു പോയിട്ടുണ്ട്. രണ്ടു തവണ ചന്ദ്രനിലും കാലുകുത്തി.

cernan

1972ലെ അപ്പോളോ 17 ദൗത്യത്തെ നയിച്ചത് സെര്‍നനനായിരുന്നു. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയുള്ള അമേരിക്കന്‍ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു ഇത്. വാര്‍ധക്യസഹങ്ങളായ അസുഖത്തെ തുടര്‍ന്നായിരുന്നു സെര്‍നന്റെ മരണം. ചന്ദ്രനില്‍ ഇതുവരെ 12 പേര്‍ കാലുകുത്തിയിട്ടുണ്ടെങ്കിലും അവരില്‍ ആറു പേര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ.

cernan1

അപ്പോളോ ദൗത്യത്തില്‍ 1972 ഡിസംബര്‍ 11നാണ് സെര്‍നന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘം ചന്ദ്രനില്‍ ഇറങ്ങിയത്. ചന്ദ്രന്റെ പ്രതലത്തില്‍ അന്ന് അവസാനമായി കാലുകുത്തിയത് സെര്‍നനായിരുന്നു. 1972നു മുമ്പ് 1966ലും 1969ലുമാണ് സെര്‍നന്‍ ബഹിരാകാശയാത്ര നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+