ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണവുമായി യൂറോപ്പ്, ഒമൈക്രോണിനെ നേരിടാന്‍ ഉറച്ച് രാജ്യങ്ങള്‍
ലണ്ടന്‍: ലോകരാജ്യങ്ങളില്‍ ആകെ ഒമൈക്രോണ്‍ പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അമേരിക്കയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അടക്കം നിയന്ത്രണമുണ്ടാവും. യൂറോപ്പിലും ക്രിസ്തമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവും. ലോക ഇക്കണോമിക് ഫോറം ദാവോസില്‍ നടക്കേണ്ടിയിരുന്ന വാര്‍ഷിക യോഗം ഒമൈക്രോണിനെ തുടര്‍ന്ന് മാറ്റിയിരിക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ കര്‍ശന നടപടികള്‍ കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ക്രിസ്മസും പുതുവത്സരാഘോഷങ്ങളും പിന്നാലെ വരുന്നതിനാല്‍ ഇത്തവണ അതുണ്ടാകില്ലെന്നാണ് സൂചന. ആളുകള്‍ കൂടുന്നത് വ്യാപനത്തിന് വന്‍ തോതില്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുത്തുന്നു.
നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത
ലോക്ഡൗണ്‍ അടക്കമുള്ളവ പ്രഖ്യാപിച്ച രാജ്യങ്ങളുണ്ട്. ഈ മാസം തുടക്കത്തില്‍ തന്നെ 12 ശതമാനത്തോളം വര്‍ധനാണ് ഒമൈക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ആഴ്ച്ച വെറും അഞ്ച് ശതമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒമൈക്രോണിനെ മൊത്തം കേസുകളില്‍ 58 ശതമാനവും യൂറോപ്പില്‍ നിന്നാണ്. ഇരുപത് ശതമാനം അമേരിക്കയില്‍ നിന്നാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ബ്രിട്ടനില്‍ 51 ശതമാനവമാണ് ഒമൈക്രോണ്‍ കേസുകള്‍ കുതിച്ച് കയറി. 51297 കേസില്‍ ഡിസംബര്‍ 19ന് 77601 കേസായിട്ടാണ് ഉയര്‍ന്നത്. നെതര്‍ലന്‍ഡ്സ് ദേശവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാന പാതയിലേക്കാണ് ബ്രിട്ടനും പോകുന്നത്.
ജര്‍മനിയും നോര്‍വെയും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടുതല്‍ കേസുകള്‍ വരുന്നത് തടയുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എല്ലാവരോടും വാക്സിനെടുക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അഞ്ചാം തരംഗം എത്തിയെന്ന് ഷോണ്‍ കാസ്റ്റെക്സ് പറയുന്നു. പുതുവത്സരത്തിന്റെ തുടക്കത്തില്‍ അതിശക്തമായി ഒമൈക്രോണ്‍ ഫ്രാന്‍സിനെ ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഫ്രാന്‍സ് ഒമൈക്രോണിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി കാത്തിരിക്കുകയാണ്. അതേസമയം ക്രിസ്മസ് ആഘോഷങ്ങളും പുതുവത്സര ആഘോഷങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ് യൂറോപ്പിലെ പല രാജ്യങ്ങളും. ആള് കൂടുന്ന തരത്തിലുള്ള ആഘോഷമൊക്കെ വിലക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ കേസുകള്‍ പീക്കിലെത്താന്‍ മൂന്നാഴ്ച്ച സമയമാണ് എടുത്തത്. ഇക്കാര്യം ഇന്ത്യ പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലും സമാന കാലയളവില്‍ തന്നെ പീക്കിലെത്താനാണ് സാധ്യത. അതിനുള്ളില്‍ തന്നെ കേസുകള്‍ കുറഞ്ഞ് തുടങ്ങുന്ന ട്രെന്‍ഡ് കാണിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒമൈക്രോണ്‍ പീക്കിലെത്തിയപ്പോള്‍ ശരാശരി 23000 കേസുകള്‍ എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അത് ഇരുപതിനായിരത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മരണനിരക്ക് ഇപ്പോള്‍ ഇരട്ട അകത്തിലാണ്. ഇത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. വാക്സിന് പ്രതിരോധത്തെ മറികടന്ന് രോഗം ഗുരുതരമാക്കുമെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
ഫെബ്രുവരിയോടെ ഒമൈക്രോണ്‍ കേസുകള്‍ കുറഞ്ഞ് തുടങ്ങുമെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ നിരക്ക് അനുസരിച്ചാണ് വിലയിരുത്തല്‍. പുതിയ ഒമൈക്രോണ്‍ കേസുകള്‍ ഇവിടെയാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. ഡിസംബര്‍ ഇരുപതിലെ റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനിലെ ഒമൈക്രോണ്‍ കേസുകള്‍ 45000 പിന്നിട്ടിരിക്കുകയാണ്. ഇതില്‍ 129 പേര് ആശുപത്രിയില്‍ ചികിത്സ നേരിട്ട് കൊണ്ടിരിക്കുകയാണ്. 14 പേര് ഒമൈക്രോണ്‍ ബാധിച്ച് മരിച്ചു. മുമ്പൊന്നും കാണാത്ത തരത്തിലാണ് ബ്രിട്ടനിലെ കേസുകള്‍ വര്‍ധിക്കുന്നത്. ആശുപത്രിയിലേക്ക് രോഗം ഗുരുതരമായി എത്തുന്നവരുടെ എണ്ണം 6 ശതമാനത്തോളം വര്‍ധിച്ചിരിക്കുകയാണ്. മരണനിരക്ക് അഞ്ച് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ജനുവരി ആദ്യ വാരത്തില്‍ തന്നെ ബ്രിട്ടനില്‍ ഒമൈക്രോണ്‍ പീക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
അതേസമയം പല രാജ്യങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ ജനരോഷം നിലനില്‍ക്കുന്നുണ്ട്. ക്രിസ്മസ് അടക്കം മുന്നിലുള്ളതിനാല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ലോക്ഡൗണിലേക്ക് പോകില്ലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ യുഎസ്സില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് ഉറപ്പാണ്. ഇത് ഉറപ്പാക്കാനാണ് ബൈഡന് അത്തരമൊരു കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് വരുന്ന ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചാല്‍ ഇത് മാറ്റാന്‍ ബൈഡന് നിര്‍ബന്ധിതനാവും. വാക്സിനുകള്‍ ഫലപ്രദമല്ലെന്നാണ് പ്രാഥമിക പഠനങ്ങള്‍ പറയുന്നത്.
അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം