രണ്ട് തവണ ബലാത്സംഗത്തിന് ഇര, 22ാം വയസില്‍ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു : വെളിപ്പെടുത്തലുമായി നടി

  • Posted By:
Subscribe to Oneindia Malayalam


ലോസ്ആഞ്ചല്‍സ് : രണ്ട് തവണ ബലാത്സംഗത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സീരിയല്‍ നടി. പ്രമുഖ ടിവി സീരീസ് ആയ വെസ്റ്റ് വേള്‍ഡിലെ താരങ്ങളിലൊരാളായ ഇവാന്‍ റെയ്ച്ചല്‍വുഡാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 22ാം വയസില്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചെന്ന് നടി പറയുന്നു.

ബലാത്സംഗ വിവരം അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ തന്റെ ട്വിറ്റര്‍ പേജിലും നടി ഇക്കാര്യം കുറിക്കുകയായിരുന്നു. കൂടുതല്‍ കാലം ഇക്കാര്യം മറച്ചുവയ്‌ക്കേണ്ടെന്നു കരുതിയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയതെന്ന് നടി വ്യക്തമാക്കുന്നു. തനിക്ക് വേണ്ടപ്പെട്ട ഒരാള്‍ക്കൊപ്പം ഒന്നിച്ച് താമസിക്കുമ്പോഴാണ് ആദ്യം ബലാത്സംഗത്തിനിരയായതെന്ന് നടി പറയുന്നു. ആദ്യം ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അത് ബലാത്സംഗം ആണോയെന്ന് തനിക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറയുന്നു.

rape

പിന്നീട് ബാര്‍ ഉടമയാണ് ബലാത്സംഗം ചെയ്തതെന്നും ഇവാന്‍ റെയ്ച്ചല്‍ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് 22ാം വയസില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെന്നും അവര്‍ പറയുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ ബലാത്സംഗത്തിനിരയായതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ആദ്യം സ്വന്തം തെറ്റെന്ന് കരുതിയെങ്കിലും തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ബോധ്യപ്പെടുകയായിരുന്നുവെന്നും അവര്‍. വെളിപ്പെടുത്തലിന് പിന്നാലെ നടിക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

English summary
Actress Evan Rachel Wood, who plays one of the leading characters in the new hit TV series Westworld, has spoken out about being raped twice in an open letter she posted on Twitter.
Please Wait while comments are loading...