മാലിദ്വീപ് പ്രതിസന്ധി: ചൈനയെ തള്ളി നഷീദ്, അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ ഇടപെടണം

  • Written By:
Subscribe to Oneindia Malayalam

കൊളംബോ: മാലിദ്വീപ് പ്രതിസന്ധിയിൽ ചൈനയെ തള്ളി മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യൻ സൈന്യം മാലിദ്വീപിൽ ഇടപെടൽ നടത്തണമെന്നാണ് നഷീദ് ഉന്നയിക്കുന്ന ആവശ്യം. മാലിദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടൽ സ്ഥിതി സങ്കീർണമാക്കുമെന്നും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നുമുള്ള ചൈനീസ് വിദേശകാര്യ വക്താവിന്റെ നിലപാടിനെ തള്ളിക്കളഞ്ഞാണ് നഷീദ് രംഗത്തെത്തിയിട്ടുള്ളത്.

പ്രസിഡന്റ്  അബ്ദുള്ള യമീനൂമായി സഖ്യമുള്ള ചൈന ഇന്ത്യന്‍ സൈനിക നീക്കത്തിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രശ്നം ചർച്ചകള്‍ വഴി പരിഹരിക്കാമെന്നും പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് ചൈന സ്വീകരിച്ചിട്ടുള്ളത്.

ചൈനയുടെ മുന്നറിയിപ്പ്

ചൈനയുടെ മുന്നറിയിപ്പ്

മാലിദ്വീപിൽ ഒരു തരത്തിലുള്ള സൈനിക നീക്കവും ഉണ്ടാകാന്‍ പാടില്ലെന്നും ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കെ കോടതി ഉത്തരവ് പാലിക്കാൻ തയ്യാറാവാത്ത പ്രസിഡന്റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവികാസങ്ങൾക്കെല്ലാം ഒടുവിലാണ് പ്രസിഡന്റ് യമീനിനോട് അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇന്ത്യൻ സൈനിക ഇടപെടലിനെ എതിർത്ത് രംഗത്തെത്തുന്നത്.

നഷീദ് പറയുന്നത്

നഷീദ് പറയുന്നത്


നിലവിലെ സാഹചര്യത്തിൽ‍ രാജ്യത്തിനകത്തു നിന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമം സ്ഥിതി സങ്കീർണ്ണമാക്കുമെന്നാണ് നഷീദ് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള ഉപദേശങ്ങളെല്ലാം കലാപം ഉണ്ടാക്കുന്നതിന് ആഹ്വാനം ചെയ്യുന്നതിന് തുല്യമാണെന്നും നഷീദ് അഭിപ്രായപ്പെട്ടു. ശുഭാപ്തി വിശ്വാസത്തോടെയാണ് ഇന്ത്യയുടെ ഇടപെടലിനെ നോക്കിക്കാണുന്നതെന്നും നഷീദ് പറയുന്നു. 1988ലെ സൈനിക അട്ടിമറി ശ്രമം ഇല്ലാതാക്കിയ ഇന്ത്യൻ സൈനിക ഇടപെടലിനെ എടുത്ത് പരാമർശിച്ചു കൊണ്ടായിരുന്നു നഷീദിന്റെ ട്വീറ്റ്. ഇന്ത്യയെ അധിനിവേശക്കാരായല്ല വിമോചകരായാണ് മാലിദ്വീപ് ജനത കാണുന്നതെന്നും അദ്ദേഹം പറയുന്നു. പ്രതിസന്ധികൾക്കിടെ നഷീദിനെ ശ്രീലങ്കയിലേയ്ക്ക് നാടുകടത്തുകയും ചെയ്തിരുന്നു.

തടവുകാരെ മോചിപ്പിക്കണം

തടവുകാരെ മോചിപ്പിക്കണം


ഇന്ത്യ സൈന്യത്തെ മാലിദ്വീപിലേയ്ക്ക് അയച്ച് തടവിൽ പാർപ്പിച്ചിട്ടുള്ള ജഡ്ജിമാരെയും പ്രതിപക്ഷാംഗങ്ങളെയും മോചിപ്പിക്കണമെന്നും നഷീദ് ആവശ്യപ്പെടുന്നു. രാഷ്ട്രീയ തടവുകാർക്കൊപ്പം മുന്‍ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഖയ്യൂമും ഉൾപ്പെട്ടിട്ടുണ്ട്. തടങ്കലിൽ നിന്ന് മോചിപ്പിക്കുന്ന ഇവരെ വീട്ടിലെത്തിക്കണമെന്നും നഷീദ് പറയുന്നു. ഞങ്ങൾ ചോദിക്കുന്നത് മാലിദ്വീപിൽ ഇന്ത്യയുടെ സ്വാധീനമാണെന്നും നഷീദ് ട്വീറ്റിൽ‍ കുറിക്കുന്നു. കൊളംബോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാൽദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് നഷീദ്. യമീന്‍ ഭരണകൂടവുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അമേരിക്കയോട് നഷീദ് ആവശ്യപ്പെട്ടിരുന്നു.

 ഓപ്പറേഷന്‍ കാക്റ്റസ് ആത്മവിശ്വാസം വർധിപ്പിച്ചു

ഓപ്പറേഷന്‍ കാക്റ്റസ് ആത്മവിശ്വാസം വർധിപ്പിച്ചു


നേരത്ത 1988ല്‍ രാജ്യത്ത് സൈനിക അട്ടിമറി ശ്രമമുണ്ടായപ്പോള്‍ ഇന്ത്യ സൈന്യത്തെ അയച്ച് ശ്രമം പരാജയപ്പെടുത്തിയിരുന്നു. 1988ല്‍ അബ്ദുല്ല ലുത്തുഫി പീപ്പിള്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴവുമായി ചേര്‍ന്നാണ് അട്ടിമറിക്ക് ശ്രമിച്ചത്. ഓപ്പറേഷന്‍ കാക്റ്റസ് എന്ന പേരിലായിരുന്നു ഇന്ത്യൻ സൈന്യം മാലിദ്വീപില്‍ ഇടപെടല്‍ നടത്തിയത്.

2012ന് ശേഷം പ്രതിസന്ധികൾ

2012ന് ശേഷം പ്രതിസന്ധികൾ


ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് നഷീദിനെ പുറത്താക്കിയതോടെ മാലിദ്വീപിൽ നിരവധി രാഷ്ട്രീയ പ്രതിസന്ധികളാണ് ഉടലെടുത്തത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് കൂറുമാറി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന ഒമ്പത് പേരെ സര്‍ക്കാർ തടവിലാക്കിയത്. രാഷ്ട്രീയ തടവുകാർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സുപ്രീം കോടതിയാണ് ഒമ്പത് പേരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ ഉത്തരവ് പാലിക്കാന്‍ തയ്യാവാതിരുന്ന പ്രസിഡന്റ് ദിവസങ്ങള്‍ക്കുള്ളിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

 ഇന്ത്യയുടെ ആശങ്കയിൽ ചൈനയ്ക്കും പേടി!

ഇന്ത്യയുടെ ആശങ്കയിൽ ചൈനയ്ക്കും പേടി!

മാലിദ്വീപിലെ പ്രശ്നങ്ങൾ നിരീക്ഷിച്ച് വരികയായിരുന്ന പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈനിക ഇടപെടലിനെ ആദ്യംമുതൽ തന്നെ ചൈന എതിർത്തിരുന്നു. തുടർന്ന് ഐക്യരാഷ്ട്ര സഭയുടെ ഇടപെടലില്ലാതെ പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ‍ കണ്ടെത്താൻ മാലിദ്വീപിലെ രാഷ്ട്രീയ പാർട്ടികളോടും പ്രതിപക്ഷത്തോടും പ്രശ്ന നിർദേശിക്കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവ് പാലിച്ച് രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുന്നതിന് ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ യമീന് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടിരുന്നില്ല.

 വഴിത്തിരിവ് വിധിയിൽ

വഴിത്തിരിവ് വിധിയിൽ

ചൊവ്വാഴ്ചയാണ് നഷീദ് ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള വിധി സുപ്രീം കോടതി ഭേദഗതി ചെയ്തത്. വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസിഡന്റ് പ്രതിതപാദിക്കുന്ന കാര്യങ്ങൾ കണക്കിലെടുത്ത് ഒമ്പത് പേരെ മോചിപ്പിക്കാനുള്ള വിധി തള്ളിക്കളയുകയായിരുന്നു ചെയ്തത്. രണ്ട് ദിവസം മുമ്പ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിനായി ഗൂഡാലോചന നടത്തിയെന്ന യമീനിന്റെ ആരോപണത്തെ തുടർന്ന് രണ്ട് ജഡ്ജിമാർ അറസ്റ്റിലാവുന്നത്. പ്രതിപക്ഷത്തിനൊപ്പം ചേർന്നുവെന്ന് ആരോപിച്ച് മുൻ പ്രസിഡന്റ് ഖയ്യൂമിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

 നഷീദിനെതിരെ ഭീകരവാദക്കുറ്റങ്ങള്‍

നഷീദിനെതിരെ ഭീകരവാദക്കുറ്റങ്ങള്‍

മാലിദ്വീപിൽ‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് 50കാരനായ നഷീദ്. 2015 മാർച്ചിൽ ഭീകരവാദം കുറ്റം ചുമത്തിയാണ് നഷീദിനെ ജയിലിലടച്ചത്. 13 വർഷത്തെ തടവാണ് നഷീദിന് വിധിച്ചത്. അദ്ദേഹം പ്രസിഡന്റായിരിക്കെ ഏകപക്ഷീയമായി ക്രിമിനൽ ജഡ്ജിയെ അറസ്റ്റ് ചെയ്തുുവെന്ന കുറ്റമാണ് നഷീദിനെതിരെയുള്ളത്. എന്നാൽ ബ്രിട്ടൻ അഭയം നൽകിയ നഷീദ് അവിടെതന്നെ ചികിത്സയും തേടിയിരുന്നു.

English summary
Exiled former president Mohamed Nasheed on Wednesday asked India to play the role of "liberators" and intervene militarily to resolve the ongoing political turmoil in Maldives, in a rebuke to China which has opposed military intervention and called for dialogue to resolve the crisis.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്