Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിവസ്ത്രം മാത്രം ധരിച്ചുള്ള അസദിന്റെ ചിത്രങ്ങള്‍ പുറത്തായത് ഇങ്ങനെ; മുങ്ങിയത് 2000 കോടിയുമായി

പുറത്താക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ചിത്രങ്ങള്‍ വൈറല്‍. കുടുംബത്തോടൊപ്പം കൊട്ടാരത്തില്‍ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 25 വര്‍ഷത്തോളം സിറിയ ഭരിച്ച ഏകാധിപതിയായിരുന്നു ബശ്ശാറുല്‍ അസദ്. പിതാവ് ഹാഫിസുല്‍ അസദ് മരിച്ചപ്പോള്‍ 2000ത്തിലാണ് അദ്ദേഹം സിറിയയുടെ ഭരണം ഏറ്റെടുത്തത്.

2011ല്‍ സര്‍ക്കാരിനെതിരെ ജനകീയ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും പിന്നീട് ആഭ്യന്തര യുദ്ധമായി മാറുകയുമായിരുന്നു. ഈ മാസം എട്ടിന് വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് പിടിച്ചടക്കുന്നതിന് തൊട്ടുമുമ്പാണ് അസദും കുടുംബവും സിറിയ വിട്ട് റഷ്യയില്‍ അഭയം തേടിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആലപ്പോയിലെയും ദമസ്‌കസിലെയും കൊട്ടാരങ്ങള്‍ വിമതര്‍ കൈയ്യേറിയിരുന്നു.

syria

കൊട്ടാരത്തില്‍ നിന്ന് ലഭിച്ച ആല്‍ബത്തിലാണ് ബശ്ശാറുല്‍ അസദിന്റെയും കുടുംബത്തിന്റെ ഫോട്ടോകള്‍ ഉള്ളത്. വിമതര്‍ ഇത് പരസ്യപ്പെടുത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്നതും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതും യുവതിയെ തോളിലേറ്റിയതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നവയില്‍ ഉള്‍പ്പെടും. അസദ് കുടുംബത്തിന്റെ ആഡംബര ജീവിതം വിളിച്ചോതുന്നതാണ് പുറത്തുവരുന്ന ഫോട്ടോകള്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിതാവ് ഹാഫിസുല്‍ അസദിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് ഇതും. നിലവില്‍ ബശ്ശാറും ഭാര്യ അസ്മയും മക്കളും അടുത്ത ബന്ധുക്കളും റഷ്യയിലാണുള്ളത്. ദമസ്‌കസില്‍ നിന്ന് വിമാനത്തില്‍ ഇവര്‍ രക്ഷപ്പെട്ടുവെന്ന വിവരം ഈ മാസം ആദ്യവാരാന്ത്യത്തില്‍ വന്നിരുന്നു. പിന്നീട് റഷ്യയും ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം, ബശ്ശാറുല്‍ അസദ് 250 ദശലക്ഷം ഡോളര്‍ റഷ്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഏകദേശം 2082 കോടി രൂപയാണിത്. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഡോളറായും യൂറോ ആയുമാണ് ഇത്രയും തുക കടത്തിയത്. നുക്കോവോ വിമാനത്താവളം വഴിയാണ് പണം കടത്തിയത്. ഇവ റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ യൂറോപ്പിന്റെയും അമേരിക്കയുടെയും ഉപരോധമുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് ഇടപാട് വഴി പണം അയക്കല്‍ പ്രയാസമാണ്. വിമാനത്തിലാണ് പണം എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുനാള്‍ ഭരണം വീഴുമെന്ന് അസദ് മുന്‍കൂട്ടി കണ്ടിരുന്നു എന്ന് തോന്നിപ്പിക്കുംവിധമാണ് അദ്ദേഹത്തിന്റൈ നീക്കങ്ങള്‍.

അതേസമയം, റഷ്യന്‍ ബാങ്കുകള്‍ പണമായി നിക്ഷേപം സ്വീകരിച്ചതിന്റെ രേഖകള്‍ ഇല്ല എന്ന് റിപ്പോര്‍ട്ടിലുണ്ട്. സിറിയയുടെ എല്ലാ ഭരണകാര്യങ്ങളിലും അസദിന്റെ ബന്ധുക്കള്‍ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള ഇടപാടില്‍ തന്നെ പണം കൈമാറാന്‍ സൗകര്യമുണ്ടായിരുന്നു. അനധികൃത എണ്ണക്കടത്തിലൂടെ അസദിന്റെ ബന്ധുക്കള്‍ വന്‍തോതില്‍ പണമുണ്ടാക്കി എന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+