Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു; 20 രാജ്യങ്ങളില്‍ രോഗം പടര്‍ന്നുവെന്ന് വിദഗ്ധര്‍

വാഷിംഗ്ടണ്‍: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് വകഭ്ദമായ ഒമിക്രോണ്‍ വൈറസിനെ സംബന്ധിച്ച് ആശങ്കയേറുന്നു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് രാജ്യങ്ങളുടെ എണ്ണം 20 ആയി വര്‍ധിച്ചുവെന്നും ഇത് വീണ്ടുമൊരു മഹാമാരിക്കുള്ള സാധ്യതയാണോയെന്നും ആശങ്കപ്പെടുത്തുന്നതായി യൂറോപ്പിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഒമിക്രോണ്‍ വകഭേദത്തെ സംബന്ധിച്ച് പുറം ലോകമറിയുന്നതിന്ു മുമ്പ് തന്നെ രാജ്യങ്ങളില്‍ വ്യാപിച്ചിരുന്നുവെന്നും യൂറോപ്യന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

1

നവമ്പര്‍ 19 നും നവമ്പര്‍ 23നും എടുത്ത സാമ്പിളുകളില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടന്നിരുന്നുവെന്നും നവമ്പര്‍ 24ന് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന വിവരം പുറത്ത് വരുന്നതിന് മുമ്പ് തന്നെ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് നെതര്‍ലാന്റ്‌സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക്ക് ആന്‍ഡ് ഹെല്‍ത്ത് എന്‍വിയോണ്‍മെന്റ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച് രണ്ട് പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തുകയും രോഗ വ്യാപന തോത് കുറക്കുന്നതിനായി അവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയരുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

2

മറ്റ് വദഭേങ്ങളെക്കാള്‍ തീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഒമിക്രോണെന്ന് വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ പരിശോധനകളും വിവരങ്ങളും ലഭിക്കാതെ തങ്ങള്‍ക്ക് ഒന്നും ഉറപ്പിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുഎസ് സര്‍ക്കാര്‍ അമേരിക്കയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് വൈറസ് സ്‌ക്രീനിംഗ് കര്‍ശനമാക്കുന്നിതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തിരുന്നു. പുറപ്പെട്ട് 24 മണിക്കൂര്‍ മുമ്പ് എടുത്ത പരിശോധനയില്‍ നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ചക്ക് വിധേയമാക്കിയത്.

3

വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചവര്‍ക്കും, പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് ടെസ്റ്റ് ചെയ്യണമെന്ന നിയമങ്ങള്‍ വേണ്ടത്ര കര്‍ശനമായിരിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. വളരെ അപകടം സാധ്യതയു വകഭേദമാണ് ഒമിക്രോണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 60 വയസിന് മുകളിലുള്ള രോഗികളോ, ആരോഗ്യപ്രദമായ അപകടസാധ്യതയുള്ള വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ യാത്രകള്‍ മാറ്റിവെക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീസിവൃല്‍ വാക്‌സിനേഷന്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജനുവരി 16 ന് മുമ്പ് ആദ്യ ഡോസെങ്കിലും എടുക്കാത്ത 60ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പിഴ ചുമത്തുമെന്നും ഗ്രീസ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

4

ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അത് ദക്ഷിണാഫ്രിക്കയൊട്ടാകെ വ്യാപകമായി പകരുകയും ചെയ്തിട്ടുണ്ട്. നവംബര്‍ പകുതിയോടെ 300 പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ 3000ത്തിലെത്തി നില്‍ക്കുകയാണ്. ലോകത്തിലെ ഏറ്റവുംവവര്‍ധനവേറിയ നിര്കകാണെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലാന്‍ഡിത്തെിയ രണ്ട് വിമാനങ്ങളില്‍ നിന്നായി 61 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 14 പേര്‍ക്കെങ്കിലും ഒമിക്രോണ്‍ വകഭേദമാണെന്നാണ് കരുതുന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

5

അതേസമയം ഒമിക്രോണ്‍ തീവ്ര വ്യാപന ശേഷിയുള്ളതാണ് എന്ന് പറയുന്നതല്ലാതെ ജനങ്ങളുടെ മറ്റ് ചോദ്യങ്ങല്‍ക്ക് ആരോഗ്യവത്തകര്‍ക്ക് ഇതുവരെ ഉത്തരം പറയാന്‍ സാധിച്ചിട്ടില്ല. വാക്‌സിനുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമല്ലെ, ചികിത്സകളാണോ വേണ്ടത്. ഒമിക്രോണ്‍ മറ്റ് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് അധികൃതര്‍കക് ഇതുവരെ മറുപടി പറയാന്‍ സാധിക്കാതിരുന്നത്. വിവരങ്ങല്‍ പൂര്‍ണമായും ലഭ്യമല്ലാത്തിനാല്‍ ഇത് നേരിയ അസുഖം മാത്രമേ ഉണ്ടാക്കുന്നുള്ളു എന്ന് പറയാന്‍ സാധിക്കില്ലെന്നും, ദക്ഷണിഫ്രിക്കയില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമിക്രോണ്‍ മറ്റ് വകഭേദങ്ങളെക്കാള്‍ അപകടകാരിയാണെന്നുമാണ് ലഭിക്കുന്ന വിവരം.

6

ചൊവ്വാഴ്ച കാനഡയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, യുഎസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമിക്രോണിന്റെ വ്യാപന ശേഷി കുറക്കുകയാണ് ലക്ഷ്യമെന്നും അതിന് അല്‍പം സമയം മതിയെന്നുമാണ് അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബ്രസീലിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് നിലവില്‍ ആഴ്ചയില്‍ പോസ്റ്റീവായവരുടെ 80,000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ പറഞ്ഞു. രാജ്യത്ത് എല്ലാ ലാബുകളില്‍ ഏഴിലൊരാളുടെ പിസിആര്‍ ടെസ്റ്റെങ്കിലും നടത്തുന്നുണ്ട്. കൂടാതെ അമേരിക്കയിലെക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധനകളും ശക്തമാക്കുന്നുണ്ടെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി ഡയറക്ടര്‍ ഡോ. റോഷെല്‍ വോളെന്‍സ്‌കി പറഞ്ഞു.

7

ഉയര്‍ന്ന തോതിലുള്ള വ്യാപന സാധ്യതയാണ് നിലവില്‍ ഒമിക്രോണിനെ സംബന്ധിച്ച് നില്‍ക്കുന്ന ആശങ്ക. വാക്‌സിന്‍ നിര്‍മാതാക്കള്‍ ഒമിക്രോണിനെ പ്രതിറോധിക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണുള്ളത്. കോവിഡിന്റെ ഓരോ വകഭേദം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും അത് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം വാകാസിന്‍ വിതരണം ആദ്യം പോയത് സമ്പന്ന രാജ്യങ്ങളിലേക്കാണെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂരിഭാഗം ആഫ്രിക്കകാര്‍ക്കും ഒരു ഡോസെങ്കിലും ലഭിക്കുന്നതിന് മുമ്പ് മറ്റ് രാജ്യങ്ങളില്‍ മൂന്ന് ഡോസ് വാക്‌സിനെടുത്തവരെങ്കിലുമുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്. ആളുകള്‍ വാകിസിനെടുക്കാത്ത കാലത്തോളം പകര്‍ച്ച വ്യാധികള്‍ തുടരുകയും ആളുകളുടെ മരണസംഖ്യ കൂടുകയും ചെയ്യും.

Recommended Video

cmsvideo
    മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം
    8

    മറ്റ് രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യമാക്കുമ്പോഴും എന്ത്‌കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ വേണ്ടത്ര ലഭിക്കു്ന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. യൂറോപ്പില്‍ ഇതുവരെ 100ല്‍ താഴെ മാത്രമാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളത് പോലെ കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജി ജാവേദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഓരോ ആഴ്ചയും 2 ദശലക്ഷത്തിലധികം പുതിയ കോവിഡ് വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തെ മൊത്തം പകുതിയിലധികം, പ്രതിരോധ കുത്തിവയ്പ്പുകളും മെച്ചപ്പെട്ട ചികിത്സകളും ഉപയോഗിച്ച്, മരണങ്ങള്‍ ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ഹംഗറി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നിവയെല്ലാം കഴിഞ്ഞ ആഴ്ച റെക്കോര്‍ഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+