കൊളംബസിന്റെ കപ്പല്‍ കണ്ടെത്തിയെന്ന്
ലണ്ടന്‍: അടുത്തിടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതായി ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകമഹായുദ്ധത്തിലെ ബോബുകളും മറ്റും പൊട്ടിയതും കണ്ടെത്തിയതുമെല്ലാം ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇപ്പോഴിതാ കൊളംബസിന്റെ കപ്പലിന്റെ അവശിഷ്ടവും കണ്ടെത്തിയത്രെ!.
അമേരിക്കന്‍ ഭൂഖണ്ഡം കണ്ടെത്താന്‍ ക്രിസ്റ്റഫര്‍ കൊളംബസിന് വഴി തെളിയിച്ച സാന്റാ മാരിയ എന്ന പായ്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പുരാവസ്തു ഗവേഷകനായ ബാരി ക്ലിഫേഡാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

വടക്കന്‍ ഹെയ്തില്‍ നിന്നും 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും പുരാവസ്തുപരമായ തെളിവുകളും പരിശോധിച്ചതു വഴിയാണ് ബാരി ക്ലിഫോഡ് കപ്പല്‍ സാന്റി മാരിയയാണെന്ന നിഗമനത്തിലെത്തിയത്. അതേ സമയം കപ്പല്‍ കൊളംബസിന്റെ സാന്റോ മാരിയ തന്നെയാണോ എന്ന് മറ്റ് ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടില്ല.
1492-ല്‍ സ്പാനിഷ് സര്‍ക്കാറിന്റെ കീഴില്‍ കപ്പിത്താനായി സേവനം ചെയ്തിരുന്ന ക്രിസ്റ്റിഫര്‍ കൊളംബസ് ഇന്ത്യയിലേക്കുള്ള സമുദ്രമാര്‍ഗം തേടിയാണ് സാന്റോ മാരിയ എന്ന പായ്കപ്പലില്‍ യാത്ര തുടങ്ങിയത്. പക്ഷെ എത്തിപ്പെട്ടത് അമേരിക്കയിലായിരുന്നു.


Click it and Unblock the Notifications