കൊവിഡ്-19 സാധാരണ ജലദോഷപനിയെന്ന് ഡൊണാള്‍ഡ് ട്രംപ്; നടപടിയുമായി ഫേസ്ബുക്കും ട്വിറ്ററും
വാഷിംഗ്ടണ്‍: കൊവിഡ്-19 വൈറസിനെ നിസാരവല്ക്കരിച്ചെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയെടുത്ത് ഫേസ്ബുക്കും ട്വിറ്ററും. കൊവിഡ്-19 ഒരു സാധാരണ ജലദോഷപനിയാണെന്നായിരുന്നു ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ഫേസ്ബുക്ക് പോസ്റ്റ് റിമൂവ് ചെയ്തു.

എന്നാല്‍ ഇതിനകം തന്നെ പോസ്റ്റ് 26000 പേര് ഷെയര്‍ ചെയ്തിരുന്നുവെന്ന് കമ്പനി മെട്രിക് ടൂള്‍ ക്രോഡ്ടാംഗില് ഡാറ്റ വ്യക്തമാക്കുന്നു. കൊവിഡ് -19 രോഗത്തിന്റെ തീവ്രതയെകുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിനാലാണ് പോസ്റ്റ് റിമൂവ് ചെയ്തതെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ കമ്പനിയായ രാഷ്ടീയനേതാക്കളുടെ ട്വീറ്റുകള്‍ക്കെതിരെ വളരെ അപൂര്‍വ്വമായി മാത്രമെ നടപടിയെടുക്കാറുള്ളു.
ഫേസ്ബുക്കിന് പുറമേ ട്വിറ്ററും സമാന പോസ്റ്റില്‍ ട്രംപിനെതിരെ നടപടിയെടുത്തു. കൊവിഡിനെകുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ട്വിറ്ററിന്റെ നടപടി.
കൊവിഡ് വൈറസിനെതിരെ ഏറ്റവും കൂടുതല്‍ വ്യാജ പ്രചരണം നടത്തിയത് ഡൊണാള്‍ഡ് ട്രംപാണെന്ന് കോര്‍നെല്‍ യൂണിവേഴ്സിറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അമേരിക്ക, ബ്രിട്ടണ്, ഇന്ത്യ, അയര്‍ലെന്റ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ആഫ്രിക്ക് അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള ഡൗറ്റ് ബേസുകളാണ് പഠനത്തിന് വിധേയമാക്കിയിരുന്നത്. കൊവിഡിനെതിരെ മലേറിയയുടെ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീന് ഉപയോഗിച്ചാല്‍ മതിയെന്നതുള്പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരുന്നു. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ പഠനം വീണ്ടും ചര്‍ച്ചയായത്.
കൊവിഡ് ചികിത്സയിലായിരുന്ന ട്രംപ് ചൊവ്വാഴ്ച്ചയായിരുന്നു ആശുപത്രി വിട്ടത്. അതിനിടെ ആശുപത്രി വിട്ട് വൈറ്റ് ഹൗസിലെത്തിയ ട്രംപ് മാസ്ക് ഊരിമാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വൈറ്റ് ഹൗസിലെത്തി താന്‍ സഞ്ചരിച്ച മറൈന്‍ വണ്‍ ഹെലികോപ്റ്ററിനെ സല്യൂട്ട് ചെയ്യവേയായിരുന്നു മാസ്ക് ഊരിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിക്കയിലാണ്. എന്നാല്‍ ഇവിടെ പ്രസിഡണ്ട് തന്നെ നിരുത്തരവാദിത്തപരമായി പെരുമാറുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!












Click it and Unblock the Notifications