കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേക്ക് അക്കൗണ്ട് കൂടി, ഫേസ്ബുക്കിന് 1.1 കോടി പിഴ!

Google Oneindia Malayalam News

ബ്യൂണസ് ഐറിസ്: കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ജോണ്‍ എബ്രഹാം ചോദിച്ചതിനെക്കാള്‍ കുഴക്കുന്ന ചോദ്യമാണ് ഫേസ്ബുക്കില്‍ എത്ര ഫേക്ക് ഐ ഡികള്‍ ഉണ്ട് എന്നത്. ഫേക്ക് ഐ ഡികള്‍ ഉണ്ട് എന്നതല്ല, ഇവരെക്കൊണ്ടുള്ള ഉപദ്രവമാണ് ഏറെ കഷ്ടം. ആള്‍ക്കാരെക്കുറിച്ചും സംഘടനകളെക്കുറിച്ചും പാര്‍ട്ടികളെക്കുറിച്ചും എന്തും പറയാന്‍ ലൈസന്‍സുണ്ട് ഇവര്‍ക്ക് എന്ന് തോന്നും ചില ഫേക്ക് ഐ ഡികളുടെ എഴുത്ത് കണ്ടാല്‍.

ഫേസ്ബുക്കിലെ ഫേക്ക് അക്കൗണ്ടുകളെക്കൊണ്ട് മേല്‍പ്പറഞ്ഞ കൂട്ടര്‍ക്ക് മാത്രമല്ല പണി കിട്ടുന്നത്. സാക്ഷാല്‍ ഫേസ്ബുക്കിനും കിട്ടും മുട്ടന്‍ പണി. അര്‍ജന്റീനയിലെ ഫേസ്ബുക്കിനാണ് ഇത്തരത്തില്‍ ഒരു പണി കിട്ടിയിരിക്കുന്നത്. ഫേക്ക് ഐ ഡികള്‍ തന്റെ കമ്പനിയെക്കുറിച്ച് അനാവശ്യം പ്രചരിപ്പിക്കുന്നു എന്ന് ഒരാള്‍ പരാതിപ്പെട്ട സംഭവത്തില്‍ അര്‍ജന്റീനയിലെ ഫേസ്ബുക്കിന് കിട്ടിയിരിക്കുന്നത് 177000 യു എസ് ഡോളറാണ്. ഏകദേശം 1.1 കോടി രൂപയോളം വരും ഇത്.

facebook-

തന്റെ കമ്പനിയെ സോഷ്യല് നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ അപമാനിക്കുന്ന ഫേക്ക് ഐ ഡികളെ ഡിലീറ്റ് ചെയ്യാന്‍ പരാതിക്കരാന്‍ ഒരു വര്‍ഷത്തോളമായത്രെ ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്നു. 2013 ഏപ്രിലിലാണ് കേസ് തുടങ്ങിയത്. നഷ്ടപരിഹാരം വേണമെന്ന് അന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നില്ലത്രെ. കഴിഞ്ഞ ദിവസമാണ് ജഡ്ജി ഫേസ്ബുക്കിനെതിരെ വിധി പറഞ്ഞത്.

മാസം തോറും 5900 യു എസ് ഡോളര്‍ വീതം അടക്കാനാണ് കോടതി നിര്‍ദേശം. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഫേസ്ബുക്ക് അര്‍ജന്റീന തയ്യാറായിട്ടില്ല. അര്ഡജന്റീനയില്‍ പ്രതിമാസം 2.3 കോടി പേര്‍ സജീവമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്മാരായ ഫേസ്ബുക്കിന് ആഗോളതലത്തില്‍ 120 കോടിയിലധികം യൂസര്‍മാരുണ്ട്.

English summary
Facebook Argentina was ordered to pay USD 177,000 for failing to comply with an order to delete insulting fake profiles of the plaintiff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X