കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളാണ് 'മാക്‌സ്'.. കാള്‍ മാര്‍ക്‌സ് അല്ല, സുക്കര്‍ബര്‍ഗിന്റെ പുത്രി... ഇനി പണം സാമൂഹ്യ സേവനത്തിന്

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സ്ഥാപകനും സിഇഒയും ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അച്ഛനായി. ഒരു പെണ്‍കുഞ്ഞിന്റെ പിതാവ്. 'മാക്‌സ്' എന്നാണ് മകള്‍ക്ക് പേരിട്ടിരിയ്ക്കുന്നത്.

ഫേസ്ബുക്കിലൂടെ തന്നെയാണ് സുക്കര്‍ബര്‍ഗ് ഈ സന്തോഷ വാര്‍ത്ത ലോകത്തോട് പങ്കുവച്ചത്. ഏവരേയും ഞെട്ടിയ്ക്കുന്ന ഒരു പ്രഖ്യാപനവും സുക്കര്‍ബര്‍ഗ് നടത്തിയിട്ടുണ്ട്. എന്താണ് ആ പ്രഖ്യാപനം?

മാക്‌സ്

മാക്‌സ്

2015 ഡിസംബര്‍ 2 നാണ് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. തനിയ്ക്കും പ്രിസില്ലയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചിരിയ്ക്കുന്നു എന്ന കാര്യം സന്തോഷത്തോടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. കുഞ്ഞിന്റെ പേര് 'മാക്‌സ്'.

മാക്‌സിന് വേണ്ടി

മാക്‌സിന് വേണ്ടി

മകള്‍ ജനിച്ചപ്പോള്‍ എന്താണ് സുക്കര്‍ബര്‍ഗും പ്രിസില്ലയും ചെയ്തത്? ഇവര്‍ മകള്‍ക്കായി ഒരു കത്തെഴുതി. ഒരു നെടുനീളന്‍ കത്ത്.

എന്നാണ് ജനിച്ചത്

എന്നാണ് ജനിച്ചത്

കുഞ്ഞ് ജനിച്ചിട്ട് ഇപ്പോള്‍ കുറച്ച് ദിവസമായി. ഏതാണ്ട് ഒരു ആഴ്ച. എന്നാല്‍ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത് ഇപ്പോഴാണെന്ന് മാത്രം.

ഞെട്ടിപ്പിയ്ക്കുന്ന പ്രഖ്യാപനം

ഞെട്ടിപ്പിയ്ക്കുന്ന പ്രഖ്യാപനം

ഏവരേയും ഞെട്ടിപ്പിയ്ക്കുന്ന ഒരു പ്രഖ്യാപനം കൂടിയുണ്ട് മകള്‍ക്കായി എഴുതിയ കത്തില്‍. ഫേസ്ബുക്കിന്റെ 99 ശതമാനം ഓഹരികളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും എന്നതാണത്.

45 ബില്യണ്‍ ഡോളര്‍

45 ബില്യണ്‍ ഡോളര്‍

ഫേസ്ബുക്കിന്റെ 99 ശതമാനം ഓഹരി എന്ന് പറഞ്ഞാല്‍ എത്ര വരുമെന്നറിയാമോ? 45 ബില്യണ്‍ ഡോളര്‍. നാലായിരത്തി അഞ്ഞൂറ് കോടി ഡോളര്‍. ഏതാണ്ട മൂന്ന് ലക്ഷം കോടി രൂപ!

കത്തില്‍ പറയുന്നു

കത്തില്‍ പറയുന്നു

ലോകത്ത് സമത്വം ഉറപ്പാക്കുക എന്നതും മനുഷ്യന്റെ കാര്യശേഷ വര്‍ദ്ധിപ്പിയ്ക്കുക എന്നതും ആണ് സുക്കര്‍ബര്‍ഗ് ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും സുരക്ഷയും എല്ലാം സുക്കര്‍ബര്‍ഗിന്റെ പരിഗണനയിലുണ്ട്.

മകള്‍ക്ക് വേണ്ടി

മകള്‍ക്ക് വേണ്ടി

തങ്ങള്‍ ജീവിച്ചതിനേക്കാള്‍ നല്ല ലോകത്തില്‍ കുട്ടികള്‍ ജീവിയ്ക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിയ്ക്കുക. തങ്ങളും അങ്ങനെ തന്നെയാണ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ മകളോട് മാത്രമല്ല, ലോകത്തിലെ എല്ലാ കുട്ടികളോടും ഉത്തരവാദിത്തമുണ്ടെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു.

പെറ്റേണിറ്റി ലീവ്

പെറ്റേണിറ്റി ലീവ്

രണ്ട് മാസത്തെ പെറ്റേണിറ്റി ലീവില്‍ ആണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കാന്‍ വേണ്ടിയാണ് അവധി.

റെക്കോര്‍ഡ് ലൈക്ക്

റെക്കോര്‍ഡ് ലൈക്ക്

പോസ്റ്റ് ചെയ്ത് എട്ട് മണിക്കൂര്‍ പിന്നിടുമ്പോഴേയ്ക്കും എട്ട് ലക്ഷത്തിലധികം ലൈക്കുകളാണ് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് ലഭിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടും ഉണ്ട്.

ഇതാ ആ പോസ്റ്റും കത്തും

സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്.

English summary
Facebook CEO Mark Zuckerberg and his wife said they'll devote nearly all their wealth — roughly $45 billion — to good works in celebration of their new baby daughter, Max.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X