കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2017ഓടെ ഫേസ്ബുക്ക് മരിക്കുമെന്ന് പഠനം

  • By Aswathi
Google Oneindia Malayalam News

വാഷിങ്ടണ്‍: വിവരസാങ്കേതിക വിദ്യയില്‍ മനുഷ്യന്‍ ഒരുപാട് വളര്‍ന്നതിന്റെ ദൃഷ്ടാന്തമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍. ഫേസ്ബുക്ക് ഇല്ലാത്തത് ഇന്നത്തെ കാലത്ത് ഒരു കുറച്ചിലായി കാണുന്നവരും കുറവല്ല. ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന സൈറ്റാണ് ഫേസ്ബുക്ക്. ഇന്ത്യയില്‍ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്.

എന്നാല്‍ ഒരു സത്യം മനസ്സിലാക്കുക. യുവജനങ്ങളുടെ ഹരമായി മാറിയ ഫേസ്ബുക്കിന്റെ നല്ലകാലം കഴിയുന്നു. അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് ശവപറമ്പായി മാറുകയാണെന്ന് നേരത്തെ ഇത് സംബന്ധിച്ച് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. യുവാക്കള്‍ ഒന്നായി ഫേസ്ബുക്ക് ഉപേക്ഷിച്ച് സമാന രീതിയിലുള്ള മറ്റ് വെബ്‌സൈറ്റിലേക്ക് ചേക്കേറുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിന് അടിവരയിടുകയാണ് പ്രിന്‍സെസ്റ്റണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം.

Facebook

വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ പരിശോധിച്ചാണ് യു എസ് യൂണിവേഴ്‌സിറ്റിയുടെ മെക്കാനിക്കല്‍ ആന്റ് ഏറോ സ്‌പേസ് എന്‍ജിനീയര്‍മാരായ ജോണ്‍ കാനറല്ലയും ജോഷ്വാ സെപ്ക്ലറും പഠനം നടത്തിയത്. 2003ല്‍ ആരംഭിച്ച മൈ സ്‌പേസ് എ്‌ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിന്റെ വളര്‍ച്ചയും തകര്‍ച്ചയും പെട്ടന്നായിരുന്നു. 2008ഓടെ പരമാവധി വളര്‍ച്ച കൈവരിച്ച മൈ സ്‌പേസ് 2011 ഓടെ ഏറ്റവും പുറകില്‍ പോയി.

ഇത് തന്നെയായിരിക്കുമത്രെ ഫേസ്ബുക്കിന്റെയും ഗതി. 2017 ഓടെ എണ്‍പത് ശതമാനം ആളുകളും ഫേസ്ബുക്ക് ഉപേക്ഷിക്കുമെന്നാണ് പ്രിന്‍സൈറ്റണിന്റെ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ മാര്‍ക്ക് സക്കര്‍ബര്‍ഗും, ദസ്ടിന്‍ മോസ്‌കൊവിത്സും, ക്രിസ് ഹ്യുസും ചേര്‍ന്ന് 2004ലാണ് ഫേസ്ബുക്ക് സ്ഥാപിച്ചത്. 2013 മെയ് കണക്കനുസരിച്ച് 111 കോടി ഉപയോക്താക്കളുള്ള സൈറ്റാണിത്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കള്‍ വീതമുണ്ട്. ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ 70 ശതമാനവും അമേരിക്കയ്ക്ക് പുറത്താണ്.

English summary
Facebook has spread like an infectious disease but we are slowly becoming immune to its attractions, and the platform will be largely abandoned by 2017, say researchers at Princeton University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X