ദൈവദൂഷണം ആരോപിച്ച് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം, വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളെ ഭയക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദൈവദൂഷണം ആരോപിച്ച് പാകിസ്താനില്‍ വിദ്യാര്‍ത്ഥിയെ ജനകൂട്ടം കൈയേറ്റം ചെയ്തതിന് പിന്നാലെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

എനിക്ക് മറ്റൊരു സോഷ്യല്‍ മീഡിയ അക്കൗണ്ടില്ല. ഈ ഐഡിയും പ്രൊഫല്‍ ഫോട്ടോ ഉപയോഗിച്ചും നിങ്ങള്‍ളുടെ അക്കൗണ്ടുകളിലേക്ക് വ്യാജ സന്ദേശങ്ങള്‍ വന്നാല്‍ തന്നെ അറിയിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് സന്ദേശങ്ങള്‍ പാക്‌സ്താനില്‍ ഫേസ്ബുക്ക് ട്രെന്റിങാകുന്നു.

facebook

കഴിഞ്ഞ ആഴ്ച 23 വയസുകാരനായ വിദ്യാര്‍ത്ഥിയെ ഓണ്‍ലൈന്‍ വഴി ദൈവദൂഷണം നടത്തിയെന്ന് ആരോപിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണിത്. പാകിസ്താനില്‍ ദൈവദൂഷണം എന്ന പേരില്‍ പത്തു വര്‍ഷം ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്താനില്‍ ദൈവദൂഷണ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ രാഷ്ട്രീയ രംഗത്ത് എത്തിയിരുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകലൂടെയാണ് ദൈവദൂഷണം നടത്തിയത്.

English summary
After 'blasphemy' lynching in Pakistan, fear of fake Facebook pages being created increases.
Please Wait while comments are loading...