കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരന്റെ കുവൈത്ത് സന്ദര്‍ശനം; ഖത്തര്‍ മാത്രമല്ല ചര്‍ച്ച!! പ്രധാന വിഷയം മറ്റൊന്ന്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കുവൈത്ത് സന്ദര്‍ശിച്ചത് ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമാണെന്നായിരുന്നു കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഖത്തര്‍ വിഷയം മാത്രമല്ല, മറ്റൊരു പ്രധാന വിഷയം കൂടി ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തുവത്രെ.

വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ഇരുരാജ്യങ്ങളും സംയുക്തമായുള്ള എണ്ണ ഉല്‍പ്പാദനമായിരുന്നു വിഷയം. ഞായറാഴ്ച കുവൈത്തിലെത്തിയ അദ്ദേഹം തിങ്കളാഴ്ച രാവിലെ സൗദിയിലേക്ക് തിരിച്ചു. ചര്‍ച്ചയുടെ പൂര്‍ണ വിവരം പുറത്തുവന്നിട്ടില്ല. എണ്ണവിഷയം ചര്‍ച്ച ചെയ്യാനുണ്ടായ സാഹചര്യവും മാധ്യമങ്ങള്‍ വിശദമാക്കി. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

ന്യൂട്രല്‍ സോണിലെ എണ്ണ

ന്യൂട്രല്‍ സോണിലെ എണ്ണ

സൗദിയുടെയും കുവൈത്തിന്റെയും അതിര്‍ത്തിയിലുള്ള ന്യൂട്രല്‍ സോണില്‍ നിന്ന് എണ്ണ ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ സാധിക്കുമോ എന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് ബിന്‍ സല്‍മാന്‍ കുവൈത്തില്‍ എത്തിയതത്രെ. ഖത്തര്‍ വിഷയവും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആഗോളതലത്തില്‍ എണ്ണ വില പ്രധാന ചര്‍ച്ചയായ ഘട്ടത്തിലാണ് മറ്റൊരു എണ്ണ ഉല്‍പ്പാദന കേന്ദ്രം കൂടി പ്രവര്‍ത്തനക്ഷമമാക്കാന്‍ ആലോചിക്കുന്നത്.

ഊര്‍ജമന്ത്രിയും

ഊര്‍ജമന്ത്രിയും

മുഹമ്മദ് രാജകുമാരനൊപ്പം സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹുമുണ്ടാരുന്നു. ഇദ്ദേഹത്തിന്റെ സാന്നിധ്യമാണ് എണ്ണ ഉല്‍പ്പാദനം പ്ര
ധാന വിഷയമാണെന്ന പ്രചാരണത്തിന് കാരണം. കുവൈത്ത് അമീര്‍ ശൈഖ് സബാഹുമായി സൗദി രാജകുമാരന്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ സൗദിയിലേക്ക്് തിരിച്ചുപോകുകയും ചെയ്തു.

പ്രവര്‍ത്തനം മുടങ്ങിയ പാടങ്ങള്‍

പ്രവര്‍ത്തനം മുടങ്ങിയ പാടങ്ങള്‍

ഖഫ്ജി, വഫ്‌റ എന്നീ രണ്ട് എണ്ണപാടങ്ങളാണ് സൗദി-കുവൈത്ത് അതിര്‍ത്തിയില്‍ ഏറെ കാലമായി പ്രവര്‍ത്തനം മുടങ്ങി കിടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയാണ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തടസം. ഖഫ്ജി പരിസ്ഥിതി വിഷയവും വഫ്‌റ രാഷ്ട്രീയ കാരണങ്ങളാലുമാണ് പ്രവര്‍ത്തനം മുടങ്ങിയത്.

സൗദിക്ക് സമ്മര്‍ദ്ദം

സൗദിക്ക് സമ്മര്‍ദ്ദം

ഇറാന്റെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ രണ്ട് എണ്ണപാടങ്ങളും സജീവമാക്കാന്‍ സൗദി ആലോചിക്കുന്നത്. ഒപെക് രാജ്യങ്ങളാണ് സൗദിയും കുവൈത്തും. എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് ഇല്ലാതാകുമ്പോള്‍ ബദല്‍ സൗകര്യം ഒരുക്കാന്‍ സൗദിയോടാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.

ഖത്തര്‍, ഇറാന്‍ വിഷയങ്ങള്‍

ഖത്തര്‍, ഇറാന്‍ വിഷയങ്ങള്‍

ഖത്തര്‍, ഇറാന്‍ വിഷയങ്ങളാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും പ്രമുഖരോട് അന്വേഷിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.

വന്‍ നേട്ടമാകുമെന്നാണ് സൗദി

വന്‍ നേട്ടമാകുമെന്നാണ് സൗദി

സൗദി-കുവൈത്ത് അതിര്‍ത്തിയിലെ മുടങ്ങി കിടക്കുന്ന എണ്ണപ്പാടങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ വന്‍ നേട്ടമാകുമെന്നാണ് സൗദി കണക്കാക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പാടങ്ങളാണിത്. എന്നാല്‍ ഇതിന്റെ വരുമാനം പങ്കുവയ്ക്കലാണ് തര്‍ക്ക വിഷയം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ കാലമായി തുടങ്ങിയിട്ട്.

കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍

കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദികളെ സഹായിക്കുന്നുവെന്നായിരുന്നു ആരോപണം. പ്രതിസന്ധി പരിഹരിക്കാന്‍ തുടക്കം മുതല്‍ മുമ്പിലുള്ള വ്യക്തിയാണ് കുവൈത്ത് അമീര്‍. അദ്ദേഹം ഖത്തറിലെയും സൗദിയിലെയും യുഎഇയിലേക്കും നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ, സമവായത്തിലെത്താന്‍ സാധിച്ചില്ല.

തകര്‍ന്ന ബന്ധങ്ങള്‍

തകര്‍ന്ന ബന്ധങ്ങള്‍

സൗദി കിരീടവകാശിയുടെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് കുവൈത്ത് തലസ്ഥാനത്ത് എത്തിയത്. ഖത്തറും ഇറാനും തമ്മില്‍ അടുത്ത ബന്ധമാണ്. സമാനമായ ബന്ധം ഖത്തറും തുര്‍ക്കിയും തമ്മിലുണ്ട്. തുര്‍ക്കിയും ഇറാനും സൗദിയുമായി അത്ര മികച്ച ബന്ധം നിലനിര്‍ത്തുന്നില്ല. ഈ രണ്ട് രാജ്യങ്ങളും അമേരിക്കയുമായും ഉടക്കിലാണ്.

നവംബര്‍ നാലിന് സംഭവിക്കുന്നത്

നവംബര്‍ നാലിന് സംഭവിക്കുന്നത്

ഈ സാഹചര്യത്തിലാണ് ഇറാന്റെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം കൊണ്ടുവന്നത്. നവംബര്‍ നാല് മുതല്‍ ഇറാന്‍ എണ്ണ ആരും വാങ്ങരുതെന്നാണ് അമേരിക്കയുടെ താക്കീത്. പകരം സൗദിയും മറ്റു ഒപെക് രാജ്യങ്ങളും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇതാണ് കുവൈത്ത്-സൗദി അതിര്‍ത്തിയിലെ ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ ചര്‍ച്ച സജീവമാക്കിയിരിക്കുന്നത്.

ഇറാന്റെ ഓര്‍മപ്പെടുത്തല്‍

ഇറാന്റെ ഓര്‍മപ്പെടുത്തല്‍

അതേസമയം, ആഗോള എണ്ണ വിപണിയില്‍ ഇറാനെതിരായ ഉപരോധത്തിന്റെ അനന്തര ഫലമുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് ഇല്ലാതായാല്‍ വില കുത്തനെ ഉയരും. പശ്ചിമേഷ്യയില്‍ മാത്രമല്ല, ലോകം മൊത്തം ഇത് ബാധിക്കുമെന്നും ഇറാന്‍ മന്ത്രി ന്യൂയോര്‍ക്കില്‍ പറഞ്ഞു.

ചരക്കുകള്‍ തടയും

ചരക്കുകള്‍ തടയും

ഇറാന്റെ എണ്ണക്കെതിരെ ഉപരോധം ശക്തമാക്കിയാല്‍, ഇറാന്‍ എണ്ണ വിതരണം ചെയ്യുന്നത് തടഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കു കടത്ത് ഇറാന്‍ തടയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഭീഷണിപ്പെടുത്തലാണോ എന്ന് മാധ്യമങ്ങള്‍ ഇറാന്‍ മന്ത്രിയോട് ചോദിച്ചു. ഭീഷണിയല്ല, അത് യാഥാര്‍ഥ്യമായിരിക്കുമെന്നും അബ്ബാസ് അറാഗ്്ച്ചി പ്രതികരിച്ചു.

സൗദി ശക്തമായ നടപടിക്ക്; ഹോട്ടലുകളിലും ആരോഗ്യരംഗത്തും സ്വദേശികള്‍ മതി!! പ്രവാസികള്‍ കുറഞ്ഞുസൗദി ശക്തമായ നടപടിക്ക്; ഹോട്ടലുകളിലും ആരോഗ്യരംഗത്തും സ്വദേശികള്‍ മതി!! പ്രവാസികള്‍ കുറഞ്ഞു

English summary
Fate of Shared Oil Fields Unclear After Saudi-Kuwait Royal Talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X