തലയോട്ടിയും മനുഷ്യ അവിശിഷ്ടങ്ങളും വില്പനയ്ക്ക്; യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് ഞെട്ടി!
കെന്റകി: മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും ഫേസ്ബുക്കിലൂടെ വില്പന നടത്തിയ 40കാരന് അറസ്റ്റില്‍. 39കാരനായ ജയിംസ് നോട്ട് എന്നയാളെയാണ് എഫ് ബി ഐ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 40 തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. എഫ് ബി ഐ ഏജന്റുമാര്‍ ജെയിംസ് നോട്ടിന്റെ വീട്ടിലേക്ക് ഒരു സര്‍ച്ച് വാറന്റുമായി എത്തിയതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടികളും അസ്ഥികളും കണ്ടെടുത്തത്.
വീട്ടില്‍ എത്തിയപ്പോള്‍ ഇവിടെ ആരൊക്കെ ഉണ്ടെന്ന ചോദ്യത്തിനും ഞാനും എന്റെ മരണപ്പെട്ട സുഹൃത്തുക്കളും മാത്രമാണെന്നാണ് ജെയിംസ് മറുപടി നല്‍കിയത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിന്റെ മോര്‍ച്ചറിയില്‍ അടുത്തിടെ മൃതദേഹങ്ങള്‍ മോഷണം പോയിരുന്നു. ആ കേസുമായി ബന്ധപ്പെടുത്തിയാണ് എഫ് ബി ഐ ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. ഹാര്‍വാര്‍ഡില്‍ നിന്നും മൃതദേഹങ്ങള്‍ മോഷ്ടിച്ച സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

നോട്ടിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 40 ഓളം മനുഷ്യ തലയോട്ടികള്‍, സുഷുമ്നാ നാഡികള്‍, തുടകള്‍, ഇടുപ്പ് എല്ലുകള്‍ എന്നിവയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിന്റെ ഒരു ബാഗും എഫ് ബി ഐ കണ്ടെത്തി. അനധികൃതമായി മനുഷ്യഭാഗങ്ങള്‍ വിറ്റതിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ എഫ് ബി ഐ കേസെടുത്തിട്ടുണ്ട്.
അവിശിഷ്ടങ്ങള്‍ നോട്ടിന്റെ വീട്ടില്‍ അലങ്കരിച്ചാണ് സൂക്ഷിച്ചിട്ടുള്ളത്. അവയില്‍ ഒന്ന് ശിരോവസ്ത്രം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. മറ്റൊന്ന് കിടക്കയിലാണ് സൂക്ഷിച്ചിട്ടുള്ളത്. വില്യം ബര്‍ക്ക് എന്ന പേരിലുള്ള ഫേസബുക്ക് പേജ് വഴിയാണ് ഇയാള്‍ മനുഷ്യഭാഗങ്ങള്‍ വില്പന നടത്തുന്നത്. ഹാര്‍വാര്‍ഡ് മോര്‍ച്ചറി കേസില്‍ കുറ്റാരോപിതനായ പെന്‍സില്‍വാനിയ സ്വദേശി ജെറമി പോളിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ട്.
അതേസമയം, നോട്ടിന്റെ വീട്ടില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ഹാര്‍വാര്‍ഡ് മോര്‍ച്ചറിയില്‍ നിന്നുള്ളതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഹഫ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പോളിക്ക് അയച്ചുകൊടുത്തതിന്റെ തെളിവുകളും എഫ് ബി ഐക്ക് ലഭിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് മോര്‍ച്ചറി കേസില്‍ നോട്ടിന് ബന്ധമുണ്ടെന്നാമ് അന്വേഷണ സംഘം സംശയിക്കുന്നത്.
കഴിഞ്ഞ മാസം ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ നിന്ന് മനുഷ്യ അവശിഷ്ടങ്ങള്‍ മോഷ്ടിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുമായുള്ള അന്വേഷണം പുരോഗമിക്കുന്നതിടെയാണ് ജയിംസ് നോട്ടിനെ എഫ് ബി ഐ അറസ്റ്റ് ചെയ്യുന്നത്. ജെയിംസിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications