കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ചരിത്രം രചിച്ച് മറ്റൊരു വനിത കൂടി... സംഭവിച്ചത് രാത്രി 9.30 ന്! അതിന് പിന്നിലെ കഥകള്‍...

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ മാറ്റത്തിന്റെ പാതയിലാണ്. വഹാബിസത്തില്‍ നിന്ന് മോഡറേറ്റ് ഇസ്ലാമിലേക്കുള്ള മാറ്റം ആണ് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വപ്‌നം കാണുന്നത്. ഇത് എത്രത്തോളം വിജയം ആകുമെന്ന് ഇപ്പോഴും പറയാന്‍ പറ്റില്ല.

എന്തായാലും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യ പരമ്പരാഗത രീതികളില്‍ നിന്ന് വലിയ വിട്ടുവീഴ്ചകളാണ് ഇപ്പോള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിങ് വിലക്ക് നീക്കിയത് തന്നെ ആണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.

എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്ത അതിനെ കുറിച്ചല്ല. വീം അല്‍ ദഖീല്‍ എന്ന സ്ത്രീയെ കുറിച്ചാണ്. വാര്‍ത്ത വായിച്ച് വാര്‍ത്താചരിത്രത്തില്‍ ഇടം നേടിയ സൗദി വനിതയാണ് വീം അല്‍ ദഖീല്‍. എന്താണ് ആ ചരിത്ര സംഭവം.

വനിത അവതാരകര്‍

വനിത അവതാരകര്‍

സൗദി അറേബ്യയിലെ ടിവി ചാനലുകളില്‍ വനിത വാര്‍ത്താ അവതാരകര്‍ എത്തുക എന്നത് ഇപ്പോള്‍ ഒരു പുതിയ സംഭവം ഒന്നും അല്ല. എന്നാല്‍ അതിന് ഒരുപാടുകാലത്ത് പഴക്കവും ഇല്ല. വെറും രണ്ട് വര്‍ഷമേ ആയിട്ടുള്ളു സൗദി ചാനലുകളില്‍ സ്ത്രീകള്‍ വാര്‍ത്ത വായിക്കാന്‍ തുടങ്ങിയിട്ട്.

പുതിയ ചരിത്രമെഴുതി വീം

പുതിയ ചരിത്രമെഴുതി വീം

വാര്‍ത്താ അവതാരകരായി സ്ത്രീകള്‍ എത്തിയെങ്കിലും അവര്‍ക്ക് രാത്രിയിലെ പ്രധാന ബുള്ളറ്റിന്‍ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. ആ ചരിത്രം ആണ് ഇപ്പോള്‍ മാറ്റി എഴുതപ്പെട്ടിരിക്കുന്നത്. സൗദിയുടെ ഔദ്യോഗിക ചാനല്‍ ആയ അല്‍ സൗദിയ ടിവിയില്‍ രാത്രി വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടായിരുന്നു വീം അല്‍ ദഖീല്‍ ചരിത്രം രചിച്ചത്.

 രാത്രി 9.30

രാത്രി 9.30

രാത്രി ബുള്ളറ്റിനുകള്‍ പുരുഷന്‍മാരുടേതാണ്. അടുത്ത കാലം വരെ നമ്മുടെ വാര്‍ത്താ ചാനലുകളിലും കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. എന്നാല്‍ സെപ്തംബര്‍ 20 ന് സൗദിയ ടിവി 1 ആ ചരിത്രം മാറ്റിക്കുറിക്കുകയായിരുന്നു. രാത്രി 9.30 നുള്ള ബുള്ളറ്റിനില്‍ ഒമര്‍ അല്‍ നഷ്വാന് ഒപ്പം ആയിരുന്നു വീം വാര്‍ത്ത അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ തരംഗം

സോഷ്യല്‍ മീഡിയയില്‍ തരംഗം

അല്‍ സൗദിയ ടിവി തന്നെ ആയിരുന്നു അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം പ്രതിപാദിച്ചിരുന്നു. സൗദിയിലെ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വീം തരംഗമാവുകയായിരുന്നു. അത്രയേറെ പേരാണ് വീമിനേയും സൗദിയേയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത് വലിയ മാറ്റം ആണെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

ജുമാന തുടക്കമിട്ട ചരിത്രം

ജുമാന തുടക്കമിട്ട ചരിത്രം

സൗദിയുടെ ദൃശ്യമാധ്യമ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പേരാണ് ജുമാന അല്‍ ഷാമിയുടേത്. 2016 ല്‍, ചരിത്രത്തില്‍ ആദ്യമായി ഒരു സൗദി ചാനലില്‍ വായിച്ച വനിതയായിരുന്നു ജുമാന. അന്ന് പ്രഭാത വാര്‍ത്ത ആയിരുന്നു ജൂമാന വായിച്ചത്.

വിവാദമുണ്ടാക്കിയ മറ്റൊരു സംഭവം

വിവാദമുണ്ടാക്കിയ മറ്റൊരു സംഭവം

സൗദിയില്‍ വനിത വാര്‍ത്താ അവതാരക വിവാദമുണ്ടാക്കിയ ഒരു സംഭവവും ഉണ്ടായിരുന്നു. തലമറയ്ക്കാതെ വാര്‍ത്ത വായിച്ചതായിരുന്നു വിവാദത്തിന് അന്ന് കാരണമായത്. പക്ഷേ, ആ ബുള്ളറ്റിന്‍ സംപ്രേഷണം ചെയ്തത് സൗദി അറേബിയില്‍ നിന്നായിരുന്നില്ല. ലണ്ടനില്‍ നിന്നായിരുന്നു.

വീം അല്‍ ദഖീല്‍

വീം അല്‍ ദഖീല്‍

പത്രത്തില്‍ ആയിരുന്നു വീം അല്‍ ദഖീല്‍ ആദ്യം ജോലി ചെയ്തിരുന്നത്. ലെബനോനിലെ ദര്‍ അല്‍ ഹയാത്തില്‍. അതിന് ശേഷം ബഹ്‌റൈനിലെ അല്‍ അറബ് ന്യൂസ് ചാനലില്‍ വാര്‍ത്ത അവതാരക ആയിരുന്നു. ഇതിനിടെ സിഎന്‍ബിസിയുടെ അഫറേബ്യന്‍ റിപ്പോര്‍ട്ടര്‍ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്.

English summary
Journalist Weam Al Dakheel became the first woman to anchor Saudia TV’s main evening news bulletin this week, appearing on the state-owned channel’s 9.30pm newscast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X