കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസ്‌ട്രോ വീണ്ടും പൊതുവേദിയില്‍

  • By Mithra Nair
Google Oneindia Malayalam News

റവാന: ക്യൂബന്‍ വിപ്ലവനായകന്‍ വീണ്ടും പൊതുവേദിയില്‍ . 14 മാസത്തിന് ശേഷം ഫിദല്‍ കാസ്‌ട്രോയുടെ പുതിയ ചിത്രം പുറത്ത്. വെനസ്വെലയില്‍ നിന്നും ക്യൂബ സന്ദര്‍ശിച്ച സംഘത്തെ അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 88കാരനായ ഫിദല്‍ പൂര്‍ണ ആരോഗ്യവാനാണെന്നാണ് ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

2014 ജനുവരിയിലായിരുന്നു അവസാനമായി ഫിദല്‍ കാസ്‌ട്രോ പൊതുവേദിയിലെത്തിയത്. ഹവാന സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. കാസ്‌ട്രോയുടെ ഉറ്റ സുഹൃത്തായ കലാകാരന്‍ അലക്‌സിസ് ലെവ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു അന്ന് അദ്ദേഹം ഉദ്ഘാടനത്തിനെത്തിയത്.

-castro.jpg

ജാക്കറ്റും ബേസ്‌ബോള്‍ തൊപ്പിയും ധരിച്ചെത്തിയ കാസ്‌ട്രോ വളരെ ഉന്മേഷവാനായി വെനസ്വേലയില്‍ നിന്നുള്ള സംഘാംഗങ്ങളെ തന്റെ വാഹനത്തിന്റെ ജനാലയിലൂടെ ഹസ്തദാനംചെയ്യുകയും കുശലംപറയുകയും ചെയ്യുന്ന ഫിദലിന്റെ ചിത്രമാണ് ക്യൂബന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ശാരീരികമായ അവശതകളെ തുടര്‍ന്ന് 2006ലാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. പിന്നീട് 2008ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച കാസ്‌ട്രോ തന്റെ പിന്‍ഗാമിയായി അനുജന്‍ റൗള്‍ കാസ്‌ട്രോയെയാണ് പ്രഖ്യാപിച്ചത്. ഇതിനുശേഷം ക്യൂബന്‍ മാധ്യമങ്ങളില്‍ കോളങ്ങള്‍ എഴുതാറുണ്ടായിരുന്നെങ്കിലും വളരെ അപൂര്‍വ്വമായാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

English summary
Cuban state media Saturday released images of a rare public appearance by former leader Fidel Castro, who met with a group of Venezuelans who were on a solidarity mission to the island.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X