കാലിഫോര്‍ണിയ ഇസ്ലാമിക് സെന്‍ററില്‍ തീയിട്ടു, പള്ളിയില്‍ നിന്നും ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തെ പിന്തുണച്ചുള്ള കുറിപ്പ് കണ്ടെടുത്തു
കാലിഫോര്‍ണിയ: ലോകത്ത് വ്യാപിക്കുന്ന വലത്പക്ഷ ഭീകരത കൂടുതല്‍ രൂക്ഷമാകുന്നു. വെളുത്ത വര്‍ഗത്തിനായി കുടിയേറ്റങ്ങളെ എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ ചിന്താഗതിയുള്ളവരുടെ എണ്ണം ലോകത്ത് വ്യാപിച്ചിരിക്കയാണ്. സൗത്തേര്‍ണ്‍ കാലിഫോര്‍ണിയ പള്ളിയില്‍ അക്രമികള്‍ തീവച്ചു. സ്ഥലത്ത് നിന്ന് ന്യൂസിലാന്‍ഡ് ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തെ പരാമര്‍ശിച്ചുള്ള കുറിപ്പ് കണ്ടെത്തി. എന്നാല്‍ ആരെഴുതിയെന്നോ ഉറവിടത്തെ കുറിച്ചോ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ല, ബാംഗ്ലൂര്‍ നോര്‍ത്ത് കോണ്‍ഗ്രസിന് തിരിച്ച് നല്കി തടിയൂരി ജെഡിഎസ്
സൗത്തേര്‍ണ്‍ കാലിഫോര്‍ണിയ പള്ളിയില്‍ നടന്ന തീവയ്പ്പില്‍ ആര്‍ക്കും അപായമില്ലെന്നും പോലീസ് വ്യക്തമാക്കി. എസ്‌കോണ്‍ഡിഡോയിലെ ഇസ്ലാമിക് സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. സാന്‍ ഡിയേഗോ പോലീസിനാണ് അന്വേഷണ ചുമതല. പള്ളിയുടെ പാര്‍ക്കിങില്‍ നിന്നാണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച് ഉള്ള കുറിപ്പ് കണ്ടെത്തിയത്. എന്നാല്‍ കുറിപ്പിലെ വിശദാംശങ്ങളെ കുറിച്ച് വിശദീകരിച്ചില്ല.
സമാനമായി പള്ളിയില്‍ ആരാണ് ആക്രമണം നടത്തിയതെന്നതിന്റെ വിശദാംശങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. വെടിവയ്പ്പിനെ തുടര്‍ന്ന് പളളിയുടെ പുറം ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെടിവയ്പ് ഉണ്ടായ സമയത്ത് ഏഴ് പേര്‍ പള്ളിക്കകത്ത് ഉണ്ടായിരുന്നു. അക്രമികള്‍ എത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് സെന്ററില്‍ രാത്രി തങ്ങുന്നവരാണ് ഇവര്‍ എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച പള്ളിയില്‍ നിരവധി ഇസ്ലാം മത വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നതാണ്. അക്രമങ്ങളൊന്നും മതത്തില്‍ വിശ്വസിക്കുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ ഒത്തുകൂടുന്നതിനോ വിഘാതമാകില്ലെന്നും പറഞ്ഞു. മതസ്ഥാപനങ്ങളില്‍ തീയിടുകയും അക്രമിക്കുന്നതുമെല്ലാം ചിലരുടെ വിദ്വഷ മനോഭാവമാണെന്ന് ഇവര്‍ പറയുന്നു. ഇസ്ലാമിക് സെന്ററിന് എല്ലാ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു എന്നും അമേരിക്കന്‍ ഇസ്ലാമിക് കൗണ്‍സില്‍ റിലേഷന്‍ മേധാവി ഡസ്റ്റിന്‍ ക്രോണ്‍ പറഞ്ഞു.