734 അടിയുള്ള ഭീകരന്, ഒരുമിച്ചെത്തുന്നത് 5 പേര്; ഭൂമിക്ക് ഇക്കാര്യങ്ങള്‍ സംഭവിക്കാം
നേരത്തെ ഭൂമിയിലെ റഡാര്‍ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അതുകൊണ്ട് നാസ വളരെയധികം ജാഗ്രതയിലാണ്.

വാഷിംഗ്ടണ്‍: ഭൂമിക്ക് അടുത്തൊന്നും നേരിടാത്ത ഭീഷണി തേടിയെത്തുന്നു. നാസയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വളരെ അപകടകരമായ ചില ബഹിരാകാശ ഭീഷണികളാണ് വന്നിരിക്കുന്നത്. വിദൂരമായ മേഖലയില്‍ നിന്നാണ് ഇവ എത്തുന്നത്. അതേസമയം ഒന്നിലധികം അപകടങ്ങള്‍ ഒരുമിച്ച് വരുന്നു എന്നതാണ് ഇതിലെ പ്രത്യേകത.
അതേസമയം തുടര്‍ച്ചയായി വരുന്ന ഉല്‍ക്കാശിലകളുടെ ഗണത്തില്‍ വരുന്നതാണ് ഇവയും. നേരത്തെ ഭൂമിയിലെ റഡാര്‍ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അതുകൊണ്ട് നാസ വളരെയധികം ജാഗ്രതയിലാണ്. തീര്‍ത്തും അപ്രവചനീയമാണ് ഇവയുടെ സഞ്ചാരം. വിശദമായ വിവരങ്ങളിലേക്ക്....

ഛിന്നഗ്രഹങ്ങളുടെ വന്‍നിര
ദീര്‍ഘകാലത്തിന് ശേഷമാണ് ഭൂമിയെ തേടി ഇത്ര വലിയ അപകടങ്ങള്‍ എത്തുന്നത്. വളരെ അപകടകാരിയായ ഒരു കൂട്ടം ഛിന്നഗ്രഹങ്ങളാണ് അതിവേഗത്തില്‍ വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇത്തരം ഛിന്നഗ്രഹങ്ങള്‍ എത്തുന്നുണ്ടെങ്കിലും അപകടം ഈ തലത്തിലായിരുന്നില്ല. 1500 അടി നീളമുള്ള ഛിന്നഗ്രഹം ചൊവ്വാഴ്ച്ച ഭൂമിയെ കടന്നുപോയിരുന്നു. ഇതോടെ അപകടങ്ങള്‍ അവസാനിച്ചെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് കൂടുതല്‍ അപകടങ്ങള്‍ ഭൂമിയെ തേടി വരുന്നത്.

734 അടിയുള്ള ഭീകരന്
ഭൂമിയിലേക്ക് അഞ്ചോളം ചിന്നഗ്രഹങ്ങളാണ് ഒരുമിച്ച് വരുന്നത്. ഇതില്‍ ഏറ്റവും ഭീകരന് 734 അടി നീളമുണ്ട്. ഇത് ഭൂമിക്ക് ഏറ്റവും അടുത്ത് കൂടിയാണ് കടന്നുപോകുന്നത്. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഇവ ഒന്നിച്ച് ഭൂമിയിലേക്ക് എത്തുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. 104 അടി നീളമുള്ള ഛിന്നഗ്രഹവും ഇക്കൂട്ടത്തിലുണ്ട്. 2023 സിജി1 എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയുടെ 5.8 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ ഛിന്നഗ്രഹം എത്തുന്നത്.

അതിവേഗത്തിലുള്ള വരവ്
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
മണിക്കൂറില്‍ 23328 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 26നും ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് വരുന്നുണ്ട്. 59 അടി വീതിയുള്ള ഛിന്നഗ്രഹമാണിത്. 2023 ഡിഎ എന്നാണ് ഇതിന്റെ പേര്. ഭൂമിയുടെ ഒരു മില്യണ്‍ കിലോമീറ്റര്‍ അകലത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. മണിക്കൂറില്‍ 21122 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.

അടുത്ത വെല്ലുവിളി
ഫെബ്രുവരി 27ന് അടുത്ത വെല്ലവിളി വരുന്നുണ്ട്. 469 അടി നീളമുള്ള ഛിന്നഗ്രഹമാണ് വരുന്നത്. നാസയുടെ ഡാറ്റയാണ് ഇക്കാര്യം അറിയിച്ചത്. 4.8 മില്യണ്‍ ചുറ്റളവിലാണ് ഛിന്നഗ്രഹം എടുത്തുന്നത്. 55944 കിലോമീറ്റര്‍ വേഗത്തിലാണ് വരവ്. ഫെബ്രുവരി 28ന് 475 അടി നീളമുള്ള ഛിന്നഗ്രഹമാണ് വരുന്നത്. 2006 ബി55 എന്ന ഛിന്നഗ്രഹമാണ് അടുത്തതായി വരുന്നത്. ഇത് 3.5 കിലോമീറ്റര്‍ ചുറ്റളവിലാണ് വരുന്നത്. 47936 കിലോമീറ്റര്‍ വേഗത്തിലാണ് വരുന്നത്. മാര്‍ച്ച് മൂന്നിനാണ് 734 അടി നീളമുള്ള ഛിന്നഗ്രഹമാണ് വരുന്നത്. 2007 ഇഡി125 എന്ന ഛിന്നഗ്രഹമാണിത്. 4.4 മില്യണ്‍ ചുറ്റളവിലാണ് ഇത് വരിക.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications