ന്യൂയോര്‍ക്ക് നഗരത്തില്‍ മിന്നല്‍ പ്രളയം, വെള്ളത്തില്‍ മുങ്ങി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയം. നഗരമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. സബ് വേ സര്‍വീസുകളും, തെരുവുകളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഗതാഗതമെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. 5.08 സെമി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വെള്ളിയാഴ്ച്ച രാവിലെ തന്നെ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. മഴ കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കി. ജനങ്ങളോട് കൂടുതല്‍ ഉയര്‍ന്ന പ്രദേശത്തേക്ക് മാറി താമസിക്കാന്‍ ദേശീയ കാലാവസ്ഥ സര്‍വീസ് മുന്നറിയിപ്പ് നല്‍കി.്അതേസമയം മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലോങ്ങ് ഐലന്‍ഡ്, ഹഡ്‌സന്‍ വാലി എന്നിവിടങ്ങളിലും ഇത് ബാധകമാണ്. ജനങ്ങള്‍ സുരക്ഷ നോക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. റോഡുകള്‍ പ്രളയത്തില്‍ മുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കണമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ മേഖലയിലം മറ്റ് സുപ്രധാന നഗരങ്ങളിലുമായി 18 മില്യണ്‍ ജനങ്ങള്‍ താമസിക്കുന്നുണ്ട്.ഇവിടെയെല്ലാം പ്രളയ ഭീതിയിലാണ്.
തെരുവുകളും വാഹനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ സബ് വേ സംവിധാനങ്ങള്‍ ഒന്നാകെ താളം തെറ്റിയിരിക്കുകയാണ്. മെട്രോ നോര്‍ത്ത് റെയില്‍ സര്‍വീസും തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി സബ് വേ ലൈനുകള്‍ റദ്ദാക്കിയതായി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌ഫോര്‍ട്ടേഷന്‍ ഏജന്‍സി സ്ഥിരീകരിച്ചു.
ബ്രൂക്ലിനും, ക്യൂന്‍സും ബന്ധിപ്പിക്കുന്ന ജി ലൈനും റദ്ദാക്കിയിരിക്കുകയാണ്. നിരവധി സ്റ്റേഷനുകള്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്ത മഴയും, മിന്നല്‍ പ്രളയവും പിന്നാലെ വന്നതോടെ പലയിടത്തും ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജനജീവിതത്തിന് തന്നെ ഭീഷണിയാവുന്ന പ്രളയമാണിതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അടുത്ത 20 മണിക്കൂര്‍ കനത്ത മഴയുണ്ടാവും. അതിനെ നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.അതേസമയം നഗരപ്രദേശങ്ങളില്‍ നിന്ന് പ്രളയം മറ്റിടങ്ങളിലേക്ക് വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. ഹോബോക്കനിലും, ന്യൂ ജഴ്‌സിയിലുമെല്ലാം പ്രളയത്തെ തുടര്‍ന്ന് ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. അധികൃതര്‍ നിരന്തരം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications