കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ പുകവലി മരണം; ഭാര്യയ്ക്ക് 23 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

  • By Gokul
Google Oneindia Malayalam News

ഫ് ളോറിഡ: അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്ത പുകയില കമ്പനിയായ ആര്‍.ജെ. റെയ്‌നോള്‍ഡ്‌സ് ടൊബാക്കോ കമ്പനി 23 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനിയുടെ സിഗരറ്റ് വലിച്ച് രോഗം ബാധിച്ചു മരിച്ചെന്ന വിധവയുടെ പരാതി ശരിവെച്ചുകൊണ്ടാണ് ഒരു അമേരിക്കന്‍ കോടതി ഇത്രയും തുക സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരിക്കുന്നത്.

പാള്‍ മാള്‍, കാമല്‍ എന്നീ സിഗരറ്റിന്റെ ഉത്പാദകരാണ് ആര്‍.ജെ. റെയ്‌നോള്‍ഡ്‌സ് ടുബാക്കോ കമ്പനി. ഇവരുടെ കമ്പനിയുടെ സിഗരറ്റ് വര്‍ഷങ്ങളോളം ഉപയോഗിച്ചതിനാലാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്ന് കാട്ടി സിന്ത്യ റോബിന്‍സണ്‍ എന്ന സ്ത്രീയാണ് പരാതി നല്‍കിയത്. പുകവലിയുടെ ദൂഷ്യഫലങ്ങള്‍ കമ്പനി വേണ്ടവിധത്തില്‍ ബോധവത്കരിച്ചില്ലെന്ന് സിന്ത്യ ചൂണ്ടിക്കാട്ടി.

court-order

റോബിന്‍സന്റെ ഭര്‍ത്താവ് 1996ല്‍ അമിതമായ പുകവലിമൂലം ശ്വാസകോശാര്‍ബുദം ബാധിച്ചാണ് മരിക്കുന്നത്. മരണത്തിനുള്ള കാരണം പുകവലിയാണെന്ന് തെളിയക്കപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ഒരു ഫ്‌ളോറഡാ കോടതി ഉത്തവിട്ടതിനുശേഷം 2008ല്‍ സിന്ത്യ കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

പുകവലിമൂലം രോഗം ബാധിച്ചു മരിച്ച നിരവധിപേരുടെ ബന്ധുക്കള്‍ ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയത് പുകയില കമ്പിനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ അപ്പീല്‍ പോകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കോടതി ഉത്തരവ് നീതിക്കു നിരക്കുന്നതല്ലെന്നാണ് കമ്പനിയുടെ വാദം.

English summary
Florida widow wins $23.6 bn in RJ Reynolds tobacco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X