കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ നിന്ന് രക്ഷനേടാന്‍ റൊണാള്‍ഡോ സ്വകാര്യ ദ്വീപ് വാങ്ങി?, വാര്‍ത്തയിലെ സത്യമിതാണ്

Google Oneindia Malayalam News

നാലാളറിയുന്ന സിനിമതാരങ്ങളെ കുറിച്ചും കായിക താരങ്ങളെ കുറിച്ചും എപ്പോഴും പരക്കുന്ന ഒന്നാണ് വ്യാജ വാര്‍ത്തകള്‍. എന്താണെന്നറിയില്ല, സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടം പേര്‍ക്ക് ഇപ്പോഴും ഇതൊരു ഹരമാണ്. വാര്‍ത്തകള്‍ ഇങ്ങനെ വ്യാജമായി നിര്‍മ്മിച്ചും പ്രചരിപ്പിച്ചതിനു ശേഷവും അവര്‍ക്ക് എന്താണെന്ന് ലഭിത്തുന്നതെന്ന് ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ല. ഇപ്പോള്‍ ഇവരുടെ ഏറ്റവും അവസാനത്തെ ഇര. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ്ബായ യുവന്റസിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്.

താരം കൊറോണ പടരുന്നതിനെ തുടര്‍ന്ന് പുതിയ ദ്വീപ് വാങ്ങിയെന്നാണ് ഇപ്പോള്‍ ചൂടോടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത. കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ വേണ്ടിയാണ് ഇതെന്നായിരുന്നു പ്രചരിക്കുന്ന വാര്‍ത്തകളിലെ പ്രസക്തഭാഗം. കൂടാതെ താരത്തിന്റെ ഉഥസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സിആര്‍7 ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയെന്നുമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍യിലൊന്നും സത്യമില്ലെന്നാണ് റൊണാള്‍ഡോയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്.

ഹോട്ടലുകള്‍ ആശുപത്രികളാക്കുന്നു

ഹോട്ടലുകള്‍ ആശുപത്രികളാക്കുന്നു

ക്രിസ്റ്റിയാനോയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടലുകളാണ് സിആര്‍7. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഈ ഹോട്ടലുകളെല്ലാം രോഗികളെ ശുശ്രൂഷിക്കാന്‍ ആശുപത്രികളാക്കി മാറ്റിയെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. ഇത് പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്ത ഏറ്റെടുത്തു. എന്നാല്‍ സിആര്‍7ന്റെ വക്താവ് തന്നെ ഇക്കാര്യം വ്യാജമാണെന്ന് അറിയിച്ച് പിന്നീട് രംഗത്തെത്തി.

സമ്പര്‍ക്കം ഒഴിവാക്കാന്‍ ഒറ്റപ്പെട്ട ദ്വീപ്

സമ്പര്‍ക്കം ഒഴിവാക്കാന്‍ ഒറ്റപ്പെട്ട ദ്വീപ്

അദ്യ വ്യാജന്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു രണ്ടാമത്തേത് എത്തിയത്. കൊറോണ െൈവറസ് ലോകത്ത് പെട്ടെന്ന് പ്രചരിക്കുന്നത് കണക്കിലെടുത്ത് താരം കുടുംബവുമായി കഴിയാന്‍ ഒറ്റപ്പെട്ട ദ്വീപ് വാങ്ങിയെന്നായിരുന്നു അത്. കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു അത. പസഫിക്ക് സമുദ്രത്തിലാണ് ഈ ദ്വീപെന്നും പ്രചരിച്ച വാര്‍ത്തയില്‍ പറയപ്പെടുന്നു.

എല്ലാം വ്യാജന്‍

എല്ലാം വ്യാജന്‍

വാര്‍ത്ത് പുറത്തുവന്നതിന് പിന്നാലെ ക്രിസ്റ്റിയാനോയുമായി ബന്ധപ്പെട്ടവര്‍ ഈക്കാര്യം നിഷേധിച്ച് രംഗത്തെത്തി. പ്രചരിക്കുന്നത് എല്ലാം തെറ്റാണെന്നും വാര്‍ത്തയില്‍ ഒരു സത്യവുമില്ലെന്ന്് വക്താള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകം മുഴുവന്‍ കൊറോണയെ തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു പോരുന്നതിനിടെയാണ് ഒരു കൂട്ടര്‍ വ്യാജ വാര്‍യ്യതുമായി രംഗത്തെത്തുന്നത്. ഈ സാഹചര്യത്തിലും ഇത്തരത്തിലുള്ള പ്രവൃത്തിയിലേര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അതാത് ഭരണകൂടം തയ്യാറാവണം.

അമ്മയുമൊത്ത് വീട്ടില്‍

അമ്മയുമൊത്ത് വീട്ടില്‍

ഇപ്പോള്‍ താരം നാട്ടിലെ സ്വന്തം വീട്ടിലാണുള്ളത്. അമ്മയ്ക്ക് സുഖമില്ലാത്തിനെ തുടര്‍ന്നാണ് താരം വീട്ടിലെത്തിയത്. ലോകം മുഴുവന്‍ കൊറോണ പടരുന്ന സാഹചര്യം വന്നതോടെ വീട്ടില്‍ തന്നെ തുടരാന്‍ തന്നെയാണ് റൊണാള്‍ഡോയുടെ തീരുമാനം. വൈറസിന്റെ പശ്ചാത്തലത്തില്‍ താരം വലിയ രീതിയിലുള്ള മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്. യുവന്റസിലെ സഹതാരം ഡാനിയോലോ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ റൊണാള്‍ഡോയും സഹതാരങ്ങളും ക്വാറന്റൈനിലാണ്. വീട്ടില്‍ തന്നെയാണ് റൊണാള്‍ഡോ നിരീക്ഷണത്തില്‍ കഴിയുന്നത്.

ഡാനിയേല റുഗാനിക്ക് കൊറോണ

ഡാനിയേല റുഗാനിക്ക് കൊറോണ

യുവന്റസിലെ സെന്റര്‍ ബാക്ക് താരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരമാണ് റുഗാനി. ടീം തന്നെയാണ് ഇക്കാര്.ം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഇതോടെ ടീമിലെ സഹതാരങ്ങളും പരിശീലകരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ടീമിലെ താരങ്ങളെല്ലാം കൂട്ടം കൂടിനിന്ന് വിജയാഘോഷം നടത്തിയിരുന്നു. അന്ന് റുഗാനിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ടീമിലെ അംഗങ്ങളും പരീശീലകരും കടുത്ത നിരീക്ഷണത്തിലാണിപ്പോള്‍.

English summary
Football Player Cristiano Ronaldo Buy New Island to Escape from Corona Fact Check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X