ഇന്ത്യക്കാര്‍ ഡീസല്‍ ടാങ്കില്‍ മരിച്ച നിലയില്‍; സംഭവം ഷാര്‍ജയില്‍, സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

  • By: Akshay
Subscribe to Oneindia Malayalam

ഷാര്‍ജ: ഇന്ത്യന്‍ സ്വദേശികളായ മൂന്ന് പേര്‍ ഷാര്‍ജയില്‍ മരിച്ച നിലയില്‍. ഡീസല്‍ ടാങ്കിന് ഉള്ളിലാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പേരും പഞ്ചാബ് സ്വദേശികളാണ്.

കിഷന്‍ സിങ്, മോഹന്‍ സിങ്, ഉജേന്ദ്ര് സിങ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സജ വ്യവസായ മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഷാര്‍ജ പോലീസിന്റെ ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്.

Sushma Swaraj

മരണപ്പെട്ട മൂന്ന് പേരും അല്‍ അമീര്‍ യൂസ്ഡ് ഓയില്‍ ട്രേഡിങ് കമ്പനി ജീവനക്കാരായിരുന്നു. മരണത്തെ സംബന്ധിച്ച അന്വേഷണം ഷാര്‍ജ പോലീസ് ഊര്‍ജ്ജിതമാക്കി. അതേസമയം മരിച്ചവരുടെ കുടുംബങ്ങളോട് വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ് അനുശോചനം രേഖപ്പെടുത്തി. എല്ലാ സഹായവും കുടുംബത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

English summary
Foreign Minister Sushma Swaraj Seeks Report On 3 Indians' Death In UAE
Please Wait while comments are loading...