• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമന്ററിക്കിടെ ദേഹാസ്വാസ്ഥ്യം; റിക്കി പോണ്ടിങ് ആശുപത്രിയില്‍, പ്രാര്‍ത്ഥനയോടെ ആരാധകര്‍

Google Oneindia Malayalam News

പെര്‍ത്ത്: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്ങിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ത്തില്‍ നടക്കുന്ന വിന്‍ഡീസ് ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ടെസ്റ്റുകളടങ്ങിയ ഓസ്‌ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഓസ്‌ട്രേലയന്‍ മാധ്യമമായ ചാനല്‍ സെവനിന് വേണ്ടി കമന്ററി പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

1

ആദ്യ ടെസ്റ്റിന്റെ മൂന്നാമത്തെ ദിവസമാണ് പോണ്ടിങ്ങിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. റിക്കി പോണ്ടിങ്ങിന് സുഖമില്ലാത്തതിനാല്‍ ഇന്നത്തെ കളിയുടെ ബാക്കി ഭാഗങ്ങളില്‍ കമന്ററി നല്‍കാന്‍ അദ്ദേഹം ഉണ്ടാവില്ലെന്നാണ് സംഘാടകര്‍ അറിയിച്ചത്. ബുധനാഴ്ച ആരംഭിച്ച മത്സരം പെര്‍ത്ത് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

2

കാരുണ്യ പ്ലസിന്റെ 80 ലക്ഷത്തിന്റെ ഭാഗ്യവാൻ തയ്യൽ തൊഴിലാളി..'പോക്കറ്റിൽ സേഫാക്കിയ ലോട്ടറി'കാരുണ്യ പ്ലസിന്റെ 80 ലക്ഷത്തിന്റെ ഭാഗ്യവാൻ തയ്യൽ തൊഴിലാളി..'പോക്കറ്റിൽ സേഫാക്കിയ ലോട്ടറി'

അതേസമയം, ഈ വര്‍ഷം, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ റോഡ് മാര്‍ഷിനെയും ഷെയ്ന്‍ വോണും വിട പറഞ്ഞിരുന്നു. മറ്റൊരു ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡീന്‍ ജോണ്‍സും 2020 സെപ്റ്റംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പറും അടുത്തിടെ നെതര്‍ലാന്‍ഡ്സ് പരിശീലകനുമായ റയാന്‍ കാംപ്ബെല്ലിനും ഈ വര്‍ഷം ഏപ്രിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

3

അതേസമയം, 168 ടെസ്റ്റുകളില്‍ ഓസീസിനെ പ്രതിനിധീകരിച്ച് 51.85 ശരാശരിയില്‍ 13.378 റണ്‍സും 62 അര്‍ധസെഞ്ചുറികളും പോണ്ടിങ് നേടിയിട്ടുണ്ട്. 375 ഏകദിനങ്ങളില്‍ നിന്ന് 42.03 ശരാശരിയില്‍ 13,704 റണ്‍സും 30 സെഞ്ചുറികളും 82 അര്‍ധസെഞ്ചുറികളും റിക്കി പോണ്ടിങ് സ്വന്തമാക്കിയിട്ടുണ്ട്. 17 ടി20യില്‍ 28.64 ശരാശരിയില്‍ 401 റണ്‍സും രണ്ട് അര്‍ധസെഞ്ചുറികളും നേടി.

4

'ഹാന്‍സ് ഒന്നുമല്ല മക്കളേ, ഏതോ മുന്തിയ ഇനമാണ്': കെ സുരേന്ദ്രനെ പരിഹസിച്ച് മുഹമ്മദ് മുഹ്‌സിന്‍'ഹാന്‍സ് ഒന്നുമല്ല മക്കളേ, ഏതോ മുന്തിയ ഇനമാണ്': കെ സുരേന്ദ്രനെ പരിഹസിച്ച് മുഹമ്മദ് മുഹ്‌സിന്‍

1999, 2003, 2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് 50 ഓവര്‍ ലോകകപ്പുകള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം, പിന്നീടുള്ള രണ്ട് ടൂര്‍ണമെന്റുകളില്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഒരു വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ ഇദ്ദേഹം അപൂര്‍വ്വമായി ബോളും ചെയ്യാറുണ്ട്. സ്ലിപ്പുകളിലും ബാറ്റ്‌സ്മാനോട് അടുത്ത പൊസിഷനുകളിലും മികച്ച ഫീല്‍ഡര്‍ കൂടിയായിരുന്നു പോണ്ടിംഗ്.

5

വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ദാമോദര്‍ ദാസ് വീണ്ടും ഇടഞ്ഞു, ആനക്കോട്ടയിലേക്ക് മാറ്റുമെന്ന് അധികൃതര്‍വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ദാമോദര്‍ ദാസ് വീണ്ടും ഇടഞ്ഞു, ആനക്കോട്ടയിലേക്ക് മാറ്റുമെന്ന് അധികൃതര്‍

ഓസ്‌ട്രേലിയന്‍ തദ്ദേശീയ ക്രിക്കറ്റില്‍ ടാസ്മാനിയന്‍ ടൈഗേര്‍സ് എന്ന ടീമിനെയും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2008-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെയും പ്രതിനിധീകരിച്ചിരുന്നു. 2006 ഡിസംബര്‍ 1 ന് അവസാന 50 വര്‍ഷത്തിനുള്ളില്‍ റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് ലഭിക്കുന്ന ടെസ്റ്റ് ബാറ്റ്‌സ്മാനായി പോണ്ടിംഗ് മാറി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളായി ഇദ്ദേഹം വിലയിരുത്തപ്പെടുന്നു.

English summary
Former Australian cricketer Ricky Ponting was admitted to the hospital due to illness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X