കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ഫണ്ട് തിരിമറി; ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് അറസ്റ്റില്‍, 'മതില്‍ നിര്‍മാണത്തിന്റെ' മറവില്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിന് ഓണ്‍ലൈന്‍ വഴി ഫണ്ട് പിരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ സ്റ്റീവ് ബാനന്‍ അറസ്റ്റില്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവാണ് ഇദ്ദേഹം. ബാനനെ കൂടാതെ മറ്റു മൂന്ന് പേരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി കുറ്റം ചുമത്തി.

S

തട്ടിപ്പിന് ഇരയായവരാണ് പരാതി നല്‍കിയത്. ഓണ്‍ലൈന്‍ വഴി ക്രൗഡ് ഫണ്ടിങ് നടത്തി 2.5 കോടി ഡോളറിലധികം ഇവര്‍ സമാഹരിച്ചതത്രെ. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ബാനന്റെ അഭിഭാഷകന്‍ തയ്യാറായില്ല. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനാണ് ബാനന്‍. കുടിയേറ്റം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തിയ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ബാനന്‍ ആയിരുന്നു. 2017ല്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമായതോടെയാണ് ബാനനെ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പദവിയില്‍ നിന്ന് ഒഴിവാക്കിയത്.

ഇടുക്കിയില്‍ 35 പേര്‍ക്ക് കൂടി കൊറോണ; ഒമ്പത് പേര്‍ക്ക് രോഗമുക്തി, ഇനി ചികില്‍സയില്‍ 337 പേര്‍ഇടുക്കിയില്‍ 35 പേര്‍ക്ക് കൂടി കൊറോണ; ഒമ്പത് പേര്‍ക്ക് രോഗമുക്തി, ഇനി ചികില്‍സയില്‍ 337 പേര്‍

ഓണ്‍ലൈന്‍ പ്രചാരണത്തിലൂടെ ലഭിക്കുന്ന പണം പൂര്‍ണമായും മതില്‍ നിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് ബാനന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പണം തിരിമറി നടത്തിയെന്നാണ് പരാതി. അമേരിക്കയിലെ തീവ്ര വലതുപക്ഷത്തിന്റെ പ്രസിദ്ധീകരണമായ ബ്രെറ്റ്ബാര്‍ട്ട് ന്യൂസിന് നേതൃത്വം നല്‍കിയത് ബാനന്‍ ആയിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന് വേണ്ടിയുള്ള പ്രചാരണത്തില്‍ ബാനനുമുണ്ടായിരുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ വൈറ്റ്ഹൗസിലെ തന്ത്രപ്രധാന പദവിയിലെത്തി.

തീവ്ര ദേശീയ വാദമായിരുന്നു ബാനന്റെ മുഖമുദ്ര. ചില വിദേശികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തല്‍, പാരിസ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി കരാറില്‍ നിന്ന് പിന്‍വാങ്ങല്‍ തുടങ്ങി ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ക്ക് പിന്നിലെല്ലാം ബാനന്‍ ആയിരുന്നു. വിവാദപരമായ നിലപാടുകള്‍ കാരണം ബാനനും വൈറ്റ് ഹൗസിലെ മറ്റു ഉപദേഷ്ടാക്കളും തമ്മില്‍ ഭിന്നത രൂക്ഷമായി. ട്രംപുമായും അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്നാണ് 2017 ആഗസ്റ്റില്‍ ഉപദേഷ്ടാവ് പദവിയില്‍ നിന്ന് നീക്കിയത്.

ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടിബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി

മന്ത്രിസഭാ യോഗത്തില്‍ എസ്ഡിപിഐ പ്രധാന ചര്‍ച്ച; നിരോധന വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണംമന്ത്രിസഭാ യോഗത്തില്‍ എസ്ഡിപിഐ പ്രധാന ചര്‍ച്ച; നിരോധന വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം

250 ചെറു അണ്വായുധങ്ങള്‍... ഇന്ത്യക്കെതിരെ പ്രയോഗിക്കുമെന്ന് പാകിസ്താന്‍... ചിത്രം മാറ്റല്‍ ലക്ഷ്യം?250 ചെറു അണ്വായുധങ്ങള്‍... ഇന്ത്യക്കെതിരെ പ്രയോഗിക്കുമെന്ന് പാകിസ്താന്‍... ചിത്രം മാറ്റല്‍ ലക്ഷ്യം?

English summary
Former Donald Trump advisor arrested for defrauding Build the Wall Scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X