ട്രംപിനെതിരെ ഡെമോക്രാറ്റുകള്‍ പണി തുടങ്ങി!!! കോമിക്കു പകരം റോബര്‍ട്ട് മുള്ളര്‍.!!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി മുന്‍ എഫ്ബിഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. പൊതുജന സമ്മതി കണക്കിലെടുത്താണ മുള്ളറുടെ നിയമനം. മുന്‍ എഫ്ബിഐ മേധാവി ജയിംസ് കോമിയെ പുറത്താക്കിയ സാഹചര്യത്തിലാണ് മുള്ളറെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇരു രാഷ്ട്രീയ വിഭാഗങ്ങളും മുള്ളറുടെ നിയമനത്തെ അംഗീകരിച്ചു.കൂടാതെ മുന്‍പ് വിഷയം അന്വേഷിച്ചിരുന്ന യു എസ് സെനറ്റ് കമ്മിറ്റി, മുന്‍ എഫ്ബിഐ തലവന്‍ ജയിംസ് കോമിയില്‍ നിന്ന് തെളിവെടുക്കും.

സെനറ്റ് ഇന്റലിജന്റ്‌സ് കമ്മിറ്റി ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ് സെനറ്റിന് മുന്നില്‍ ഹാജരാണമെന്നാവശ്യപ്പെട്ട് ജെയിസ് കോമിക്ക് കത്തയച്ചു്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് കോമിക്ക് ലഭിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. മാത്രവുമല്ല നിലവിലെ എഫ്ബിഐ മേധാവിയോട് റഷ്യന് ഇടപെടല്‍ സംബന്ധിച്ച് കോമി തയ്യാറാക്കിയ കുറിപ്പുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൗസ് അധികൃതരുമായി വിഷയത്തെകുറിച്ച് നടത്തിയ ചര്‍ച്ചയുടെ മിനുട്ട്‌സും ഹാജാരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

mullar

യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ ടീമം റഷ്യവുമായി ബന്ധപ്പെട്ടിരുന്നുവെന്നുവെന്നും ഇതു അന്വേഷിക്കാനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജനപ്രതിനിധി സഭയുടെ കമ്മിറ്റിയും സെനറ്റും ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റും പരിഗണിച്ചിരുന്നു.

അതേസമയം അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെ കുറിച്ചന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി മുന്‍ എഫ്ബിഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. നീതിന്യായ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

English summary
The Justice Department announced that Robert Mueller, the former director of the FBI, has been appointed special counsel to investigate Russia’s interference in the 2016 election.
Please Wait while comments are loading...