• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപില്‍ സ്‌ഫോടനം; മുന്‍ പ്രസിഡന്റ് നഷീദിന് പരിക്ക്, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Google Oneindia Malayalam News

മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റും പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദിന് നേരെ വധശ്രമം. കാറിനരികിലേക്ക് നടന്നു പോകവെയാണ് ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് അല്‍പ്പം അകലെയാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. യാത്ര പോകുന്നതിന് വേണ്ടി കാറിന് അടുത്തേക്ക് നടന്നുപോകുകയായിരുന്നു നഷീദ്. ഈ വേളയിലാണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹത്തിനും ഒരു അംഗരക്ഷകനും പരിക്കുണ്ട്. നഷീദിനെ മാലിയിലെ എഡികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ പ്രസിഡന്റ് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

53കാരനായ നഷീദിന് നേരെ വധശ്രമമാണ് നടന്നതെന്ന് സര്‍ക്കാര്‍ ഉദ്യോസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പരിക്കുണ്ടെങ്കിലും ആശങ്കയില്ലെന്നും അവര്‍ പറഞ്ഞു. പതിവായി രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യമാണ് മാലദ്വീപ്. അറിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള ഈ രാജ്യത്ത് കൂടുതലും സുന്നി മുസ്ലിങ്ങളാണ്. രാഷ്ട്രീയ അട്ടിമറികള്‍ നടക്കാറുണ്ടെങ്കിലും സ്‌ഫോടനങ്ങളും മറ്റു അക്രമങ്ങളും കുറവാണ്.

പാലായില്‍ ജോസിന് ആപ്പ് വച്ചതാര്; സിപിഎമ്മിന് സ്വാധീനമുള്ള പഞ്ചായത്തില്‍ കാപ്പന് ലീഡ്; പുകയുന്നുപാലായില്‍ ജോസിന് ആപ്പ് വച്ചതാര്; സിപിഎമ്മിന് സ്വാധീനമുള്ള പഞ്ചായത്തില്‍ കാപ്പന് ലീഡ്; പുകയുന്നു

സ്‌ഫോടനത്തിന് പിന്നാലെ പാര്‍ലമെന്റ് അടിയന്തര യോഗം ചേര്‍ന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനമുണ്ടായത്. നഷീദിന്റെ കൈക്ക് കാര്യമായ പരിക്കുണ്ടെന്ന് ബന്ധു പറഞ്ഞു. ഘോരമായ ശബ്ദത്തോടെയാണഅ സ്‌ഫോടനമുണ്ടായതെന്നും ബന്ധു പറഞ്ഞു.

2008ലാണ് മുഹമ്മദ് നഷീദ് മാലദ്വീപിന്റെ പ്രസിഡന്റായത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ആദ്യ പ്രസിഡന്റുകൂടിയാണ് അദ്ദേഹം. എന്നാല്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. തീവ്രവാദ കേസില്‍പ്പെടുത്തി പിന്നീട് 15 മാസം ജയിലില്‍ അടച്ചു. രാഷ്ട്രീയ പ്രേരിതമായ കേസാണ് നഷീദിനെതിരെ എടുത്തിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പിന്നീട് ചികില്‍സാവശ്യാര്‍ഥം ബ്രിട്ടനിലേക്ക് പോയ നഷീദ് തിരിച്ചെത്തിയത് 2018ലാണ്. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് നഷീദ്. ചൈനയുമായി അടുക്കുന്ന ചില നേതാക്കളുടെ നിലപാടില്‍ അദ്ദേഹം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് പാര്‍ലമെന്റ് സ്പീക്കറായത്.

Recommended Video

cmsvideo
  KGMOA demand two-week lockdown in kerala | Oneindia Malayalam
  English summary
  Former Maldives President escaped from assassination attempt with injury- Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X