• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍മഫലം മാത്രം; റുഷ്ദിയ്‌ക്കെതിരായ ആക്രമണത്തിന് കാരണം റുഷ്ദിയും അനുയായികളും തന്നെയെന്ന് ഇറാന്‍

Google Oneindia Malayalam News

ടെഹ്‌റാന്‍: വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് എതിരായ ആക്രമണത്തിന് അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് ഉത്തരവാദികള്‍ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. അഭിപ്രായ സ്വാതന്ത്ര്യം തന്റെ എഴുത്തിലെ മതത്തിന് എതിരായ സല്‍മാന്‍ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ല എന്ന് മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സല്‍മാന്‍ റുഷ്ദി വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. പൊതുവേദിയില്‍ വെച്ച് കുത്തേറ്റ സല്‍മാന്‍ റുഷ്ദി സുഖം പ്രാപിച്ചുവരികയാണ്. ഇസ്ലാമിക പവിത്രതയെ അവഹേളിച്ചും 1.5 ബില്യണ്‍ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തിയും സല്‍മാന്‍ റുഷ്ദി ജനരോഷം സ്വയം ഏറ്റുവാങ്ങിയെന്നും നാസര്‍ കനാനി പറഞ്ഞു.

ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി തന്റെ 1988-ലെ നോവല്‍ 'ദ സാത്താനിക് വേഴ്സ്' പ്രസിദ്ധീകരിച്ചതു മുതല്‍ ഭീഷണി നേരിടുന്നുണ്ട്. മുസ്ലീം മതവിഭാഗങ്ങളെ വ്രണപ്പെടുത്തുന്നതാണ് നോവല്‍ എന്നാണ് തീവ്ര മുസ്ലീം സംഘടനകള്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള റുഹോള ഖൊമേനി സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയായിരുന്നു.

'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി

നോവലിസ്റ്റിനെയും പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെയും കൊല്ലാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പിന്നീട് 1998 ല്‍ ഇറാന്‍ സര്‍ക്കാര്‍ ഫത്വയെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞിരുന്നു. ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിന് എത്തിയപ്പോഴായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്.

പുരുഷന്‍മാര്‍ക്കായി പുരുഷ കമ്മീഷന്‍ വേണം, ഫെമിനിസ്റ്റ് തീവ്രവാദം ആപത്ത്; രാഹുല്‍ ഈശ്വര്‍പുരുഷന്‍മാര്‍ക്കായി പുരുഷ കമ്മീഷന്‍ വേണം, ഫെമിനിസ്റ്റ് തീവ്രവാദം ആപത്ത്; രാഹുല്‍ ഈശ്വര്‍

ആക്രണത്തില്‍ സല്‍മാന്‍ റുഷ്ദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി കുടുംബം സ്ഥിരീകരിച്ചു. സല്‍മാന്‍ റുഷ്ദി സംസാര ശേഷി വീണ്ടെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി വ്യക്തമാക്കി. പ്രവാചകന്‍ മുഹമ്മദ് നബിയെ മുന്‍നിര്‍ത്തിയാണ് സാറ്റാനിക് വേര്‍സസ് എന്ന നോവല്‍ എഴുതിയത്.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

നോവല്‍ നിരൂപക പ്രശംസ നേടിയെങ്കിലും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പുസ്തകം നിരോധിക്കപ്പെട്ടു. നോവലില്‍ മതനിന്ദാപരമായ പരാമര്‍ശങ്ങളുണ്ടെന്നായിരുന്നു ആരോപണം. 1947 ജൂണ്‍ 19 ന് ബോംബെയിലാണ് സല്‍മാന്‍ റുഷ്ദിയുടെ ജനനം. 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. ബുക്കര്‍ പ്രൈസ് ജേതാവ് കൂടിയാണ്.

English summary
Freedom of speech does not justify Salman Rushdie's insults against religion says Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X