• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇമ്മാനുവേല്‍ മാക്രോണ്‍ അടക്കം 14 രാഷ്ട്രത്തലവന്മാര്‍ പെഗാസസിന്റെ ഹാക്കിംഗ് ലിസ്റ്റില്‍

Google Oneindia Malayalam News

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ഫോണും ചോര്‍ത്താനായി പെഗാസസ് ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് സര്‍ക്കാരിലെ പ്രമുഖ അംഗങ്ങളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 14ഓളം മുന്‍ രാഷ്ട്രത്തലവന്മാരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് തീരുമാനിച്ചിരുന്നു. അതേസമയം പെഗാസസ് ഹാക്കിംഗ് സംബന്ധിച്ച് അന്വേഷണത്തിന് ഫ്രാന്‍സ് തീരുമാനിച്ചിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലാണ് നിര്‍ണായകമായ ഈ വിവരം പുറത്തുവിട്ടത്.

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

പെഗാസസിന്റെ ലിസ്റ്റില്‍ മാക്രോണിന്റെ ഫോണ്‍ നമ്പര്‍ ഉള്ളതായി ഫോര്‍മിഡന്‍ സ്റ്റോറീസ് അധ്യക്ഷന്‍ ലോറെന്റ് റിച്ചാര്‍ഡ് പറയുന്നു. അതേസമയം ഇവ ചോര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന് ടെക്‌നിക്കല്‍ അനാലിസിസ് നടത്തിയിട്ടില്ലെന്നും റിച്ചാര്‍ഡ് പറഞ്ഞു. അതേസമയം പെഗാസസ് മാക്രോണിന്റെ ഫോണ്‍ ചോര്‍ത്താന്‍ താല്‍പര്യം കാണിച്ചിരുന്നതായി ഈ രേഖയില്‍ നിന്ന് വ്യക്തമാണെന്ന് റിച്ചാര്‍ഡ് വ്യക്തമാക്കി. അതേസമയം ഇത് തെളിയിക്കപ്പെട്ടാല്‍ വളരെ ഗുരുതരമായുള്ള കാര്യമാണെന്നും മാക്രോണിന്റെ വക്താവ് പറഞ്ഞു.

cmsvideo
  IMA gives alert of third wave of pandemic in India

  പാരീസ് ആസ്ഥാനമായുള്ള മീഡിയ എന്‍ജിഒ ഫോര്‍മിഡന്‍ സ്‌റ്റോറീസും ആംനെസ്റ്റി ഇന്റര്‍നാഷണലും ചേര്‍ന്നാണ് പെഗാസസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് ഇവര്‍ ഇത് ഷെയര്‍ ചെയ്തിരുന്നു. 50000 പേരുടെ ലിസ്റ്റിലാണ് മാക്രോണിന്റെ നമ്പറും ഉള്ളത്. 2016 മുതല്‍ അദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്താനായി ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ താല്‍പര്യം കാണിച്ചിരുന്നു. അതേസമയം കൂടുതല്‍ പേരുകള്‍ ഈ പട്ടികയില്‍ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. അടുത്ത ദിവസം തന്നെ ഇത് പുറത്തുവിട്ടേക്കും.

  പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ദക്ഷിണാഫ്രിക്കന്‍ ഭരണാധികാരി സിറില്‍ രമഫോസ, ഇറാഖ് ഭരണാധികാരി ബര്‍ഹം സാലിഹ്, മൊറോക്കോ രാജാവ്, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രി എന്നിവരെല്ലാം പട്ടികയിലുണ്ട്. അതേസമയം ഒരു രാഷ്ട്രത്തലവന്മാരും ഫോറന്‍സിക്ക് ടെസ്റ്റിനായി അവരുടെ സ്മാര്‍ട്ട് ഫോണുകല്‍ കൈമാറിയിട്ടില്ല. അതുകൊണ്ട് ഹാക്കിംഗ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 37ഓളം ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഡാറ്റയില്‍ നിന്ന് വ്യക്തമാക്കി. മാക്രോണ്‍ സര്‍ക്കാരിലെ 15 അംഗങ്ങളെങ്കിലും ഹാക്കിംഗ് ലിസ്റ്റിലുണ്ടായിരുന്നു.

  സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  french president emmanuel macron and other 14 state heads on pegasus hacking list report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X