Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായ ഹിന്ദുയുവതിയുടെ ഭ്രൂണത്തെ 'ചവിട്ടി കൊന്ന്' ക്രൂരത, അക്രമത്തിന്‍റെ ദൃശ്യങ്ങള്‍

ധാക്ക :ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ആണല്ലോ എപ്പോഴും അതിക്രമങ്ങള്‍ നടക്കുന്നത്. ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തിന്റെ നിറമാകില്ല ഉത്തര്‍പ്രദേശിലേതിന് ദില്ലിയില്‍ എത്തുമ്പോള്‍ സ്ഥിതി വ്യത്യസ്തമാകും. എന്നാല്‍ മാറാത്ത ഒന്നുണ്ട് കലാപകാരികളുടെ ക്രൂരതയ്ക്ക് ഇരയാകുന്ന സ്ത്രീകളുടെ നിറത്തിനും കഥകള്‍ക്കും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഗര്‍ഭത്തില്‍ നിന്നും ശിശുവിനെ ശൂലം കൊണ്ട് കുത്തിയെടുത്ത വര്‍ഗീയതയുടെ നിറം ഒരിയ്ക്കലും മാറില്ല.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഏറെനാള്‍ പ്രചരിച്ച ഒന്നായിരുന്നു ഗര്‍ഭിണിയുടെ വയര്‍കീറി ഭ്രൂണത്തെ പുറത്തെടുത്തത്. ഏറെക്കുറെ സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചിരിയ്ക്കുകയാണ്. അന്ന് ഇരകളാക്കപ്പെട്ടവരാണ് ഇന്ന് വേട്ടയാടിയവരെ ആക്രമിയ്ക്കുന്നതെന്ന് മാത്രം. ബംഗ്ലാദേശിലാണ് സംഭവം. ഗര്‍ഭിണയായി ഹിന്ദു യുവതിയുടെ വയറില്‍ ചവിട്ടി ഭ്രൂണത്തെ നശിപ്പിച്ചാണ് ക്രൂരത.

ലക്ഷ്മി പൂജയ്ക്കിടെ

ലക്ഷ്മി പൂജയ്ക്കിടെ

ലക്ഷ്മി പൂജയ്ക്കിടെയാണ് ബംഗ്ളാദേശിലെ ഫെനി ജില്ലയില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളെ ആക്രമിച്ചത്. 50 ല്‍ താഴെ ഹിന്ദു കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. അവാമി ലീഗിന്റെ നേതൃത്വത്തിലാണ് മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് നേരെ അക്രമം അഴിച്ച് വിടുന്നത്.

ഇങ്ങനെ

ഇങ്ങനെ

ലക്ഷ്മി പൂജ നടക്കുന്നതിനാല്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള പല സ്ഥാപനങ്ങളും അടഞ്ഞ് കിടക്കും. ഇവിടെ മോഷണം നടത്തിയ അക്രമികള്‍, പൂജയില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെയും അസഭ്യ വര്‍ഷം നടത്തി. മന്ത്രോച്ചാരണങ്ങള്‍ നടത്താന്‍ പോലും അനുവദിച്ചില്ല.

മതിയാര ഗ്രാമത്തില്‍

മതിയാര ഗ്രാമത്തില്‍

മുസ്ലീം ഭൂരിപക്ഷ ഗ്രാമമാണ് മതിയാര. വളരെ കുറച്ച് ഹിന്ദുക്കള്‍ മാത്രമാണ് ഇവിടെയുള്ളത്. 20 മുതല്‍ 25 പേര്‍ വരുന്ന അക്രമി സംഘമാണ് ഗ്രാമത്തിലുള്ള ഹിന്ദുക്കളെ മര്‍ദ്ദിച്ചത്. അക്രമികളെല്ലാം മുസ്ലിങ്ങളാണ്.

തുള്‍ഷി റാണി ദാസ്

തുള്‍ഷി റാണി ദാസ്

ഭര്‍ത്താവായ രബീന്ദ്രദാസിനെ അക്രമികള്‍ തലങ്ങും വിലങ്ങും മര്‍ദ്ദിയ്ക്കുന്നത് കണ്ടപ്പോഴാണ് 7 മാസം ഗര്‍ഭിണിയായ തുള്‍ഷി റാണി ദാസ് (18) ഭര്‍ത്താവിനെ രക്ഷിയ്ക്കാന്‍ എത്തിയത്. എന്നാല്‍ ഗര്‍ഭിണിയോട് ഒരു ദയയും കാട്ടാതെ അക്രമികള്‍ വയറിന് തന്നെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ തുള്‍ഷി നിലത്ത് വീണു.

ചിത്രത്തിന് കടപ്പാട്:https://shariaunveiled.wordpress.com

എന്തിനായിരുന്നു

എന്തിനായിരുന്നു

ചവിട്ടിലും തുടര്‍ന്നുണ്ടായ വീഴ്ചയിലും തുള്‍ഷിയ്ക്ക് രക്തസ്രാവം ഉണ്ടായി. ഗുരുതരവാസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ പോലും അക്രമികള്‍ അനുവദിച്ചില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും കുഞ്ഞ് വയറിനുള്ളില്‍ വച്ച് തന്നെ മരിച്ചു.തുള്‍ഷിയുടെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

ജിഹാദ് ഭയന്ന്

ജിഹാദ് ഭയന്ന്

ജിഹാദ് ഭയന്ന് 50 ഓളം ഹിന്ദു കുടുംബങ്ങള്‍ അഭയാര്‍ത്ഥി ബോട്ടില്‍ ഇവിടെ നിന്നും രക്ഷപപെട്ടു

അപലപിച്ചു

അപലപിച്ചു

ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തെ ബംഗ്ളാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്- ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ അപലപിച്ചു.

ന്യൂനപക്ഷങ്ങള്‍

ന്യൂനപക്ഷങ്ങള്‍

ബംഗ്ളാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയാതിക്രമങ്ങള്‍ നടചക്കുന്നുവെങ്കിലും അധികാരികള്‍ കണ്ണടയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+